ENTERTAINMENT

നവരസ വരാഹരൂപ തർക്കം: തീർപ്പ് കേൾവിക്കാരുടെ കോടതിയിലാവട്ടെ

ഡോ: മധു വാസുദേവൻ

കലയിൽ എത്രമാത്രം മൗലികത കൊണ്ടുവരാൻ സാധിക്കുമെന്ന ചോദ്യം ഒട്ടും കലാപരമായതല്ല. ജനങ്ങൾ ഒരു കലാരൂപത്തെ എങ്ങനെ ആസ്വദിക്കുന്നുവെന്ന കാര്യം മാത്രമേ പ്രസക്തമാകേണ്ടതുള്ളൂ. തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’, കാന്താര എന്ന സിനിമയിലെ ‘വരാഹരൂപം’ എന്നീ ഗാനങ്ങളെച്ചൊല്ലി ഉയർന്നിട്ടുള്ള തർക്കത്തെ നിരീക്ഷിക്കേണ്ടത് ഈ ഒരു വീക്ഷണകോണിലൂടെയാണ്.

ശാസ്ത്രീയരാഗങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഗാനങ്ങൾ തമ്മിൽ പൊരുത്തങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

ജനപ്രിയസംഗീതത്തെ സാമ്പ്രദായിക ചിന്തകളിൽനിന്നു മോചിപ്പിക്കാൻ യുവാക്കളുടെ നേതൃത്വത്തിലുള്ള സംഗീത ബാൻഡുകൾ സർഗാത്മകമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഇത്തരം വീക്ഷണങ്ങൾക്ക് പ്രസക്തിയേറെയാണ്. ശാസ്ത്രീയരാഗങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഗാനങ്ങൾ തമ്മിൽ പൊരുത്തങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരത്തിൽ ചിന്തിച്ചാൽ, ശാസ്ത്രീയസംഗീത പണ്ഡിതർ ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദത്തിൽ അപ്രതീക്ഷിതമായ ചില അഭിപ്രായങ്ങൾ പറഞ്ഞുവെന്നും വരാം! ആ അഭിപ്രായങ്ങൾ ആർക്കൊക്കെ സ്വീകാര്യമാവും ആരൊക്കെ അവയെ എതിർക്കും എന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല!

ഇപ്പോൾ തർക്കത്തിലുള്ള രണ്ടു ഗാനങ്ങളെയും സൂക്ഷ്മമായി സമീപിച്ചാൽ ആ ഗാനങ്ങളുടെ ദൃശ്യാനുഭവം അവയുടെ ശ്രവ്യാനുഭവത്തേക്കാൾ മുകളിലാണെന്ന് എനിക്കു തോന്നുന്നു. ഒരു പക്ഷേ ഇപ്പോഴുണ്ടായ ആശയക്കുഴപ്പത്തിനുള്ള ഒരു കാരണം ഇതുമാകാം. ഒരു കലാസ്വാദകൻ എന്നനിലയിൽ, ഇതിനെ ഒരു കോടതി വ്യവഹാരമായി കാണുന്നതിലുപരി മറ്റൊരു തലത്തിൽ കാണാൻ ഞാൻ താൽപര്യപ്പെടുന്നു. തൈക്കുടം ബ്രിഡ്ജിലെ പ്രതിഭാധനരായ കലാകാരൻമാരുടെ സൃഷ്ടിയായ ഒരു മനോഹര സംഗീതകല്പന, പിന്നെയും അംഗീകരിക്കപ്പെടുന്നതായി തിരിച്ചറിഞ്ഞുകൊണ്ട്, പ്രതികരണങ്ങളെ കലയുടെ ഉദാത്തതയ്ക്കു ചേർന്നതരത്തിൽ പുതുക്കുകയാണ് വേണ്ടത്. അത്തരമൊരു നിലപാടിന്റെ ഗുണഭോക്താവ് ആത്യന്തികമായി ആ ഗാനംതന്നെയായിരിക്കും.

(ഗാന രചയിതാവും സംഗീത നിരൂപകനും എറണാകുളം മഹാരാജാസിൽ പ്രൊഫസറുമാണ് ലേഖകൻ)

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി