ENTERTAINMENT

'പരാതി കേൾക്കാൻ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഉണ്ട്, ടോള്‍ഫ്രീ നമ്പര്‍ നിയമവിരുദ്ധം'; ഫെഫ്കയ്‌ക്കെതിരെ ഫിലിം ചേംബർ

ഫെഫ്കയ്ക്കെതിരേ സർക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബർ കത്തയച്ചു

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമയിലെ ചൂഷണങ്ങൾക്കെതിരെ സ്ത്രീകൾക്ക് പരാതിപ്പെടാൻ സംവിധായക സംഘടനയായ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധമാണെന്ന് ഫിലിം ചേംബർ. ഫെഫ്കയ്ക്കെതിരേ സർക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബർ കത്തയച്ചു. സിനിമാ മേഖലയിലെ ആഭ്യന്തര പ്രശ്നപരിഹാര രൂപീകരണവുമായി ബന്ധപ്പെട്ടുളള ഫെഫ്കയുടെ പുതിയ നീക്കത്തിന് എതിരെയാണ് പരാതി.

സിനിമയിലും സീരിയലിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് തൊഴിലിടത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരാതിയായി വാട്‌സാപ്പ് വഴി അറിയിക്കാൻ കഴിഞ്ഞ ദിവസമാണ് ഫെഫ്ക പ്രത്യേക നമ്പർ പുറത്തുവിട്ടത്. ഫിലിം ചേംബറിന്റെ മേൽനോട്ടത്തിൽ എല്ലാ സെറ്റുകളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിനുപുറമേ ഫെഫ്ക സ്വന്തം നിലയിൽ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയതിനെയാണ് ഫിലിം ചേംബർ ചോദ്യം ചെയ്യുന്നത്. ഫെഫ്കയ്‌ക്കെതിരേ നടപടി വേണമെന്നാണ് ഫിലിം ചേംബർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

8590599946 എന്ന നമ്പറിലേക്ക് പരാതികൾ വാട്സാപ് സന്ദേശങ്ങളായി അയക്കാമെന്നായിരുന്നു ഫെഫ്കയുടെ അറിയിപ്പ്. പരാതി സമർപ്പിക്കുന്നവരുമായി ആശയവിനിമയം നടത്തുന്നത് മുഴുവൻ സ്ത്രീകൾ മാത്രമായിരിക്കുമെന്നും ഫെഫ്ക അറിയിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടും അതുമായി ബന്ധപ്പെട്ടുയർന്ന പരാതികളും ചർച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു പരാതിയറിയിക്കാൻ ഫെഫ്ക പ്രത്യേക നമ്പർ പുറത്തുവിട്ടത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക കൃത്യമായി പ്രവർത്തിച്ചില്ലെന്ന വിമർശനമുയർന്നിരുന്നു. സംവിധായകൻ ആഷിക്ക് അബു ഫെഫ്കയിൽനിന്ന് രാജിവെയ്ക്കുന്നതുൾപ്പെടെയുള്ള സാഹചര്യമുണ്ടായതിനു ശേഷമാണ് സ്ത്രീകൾക്ക് പരാതി സമർപ്പിക്കാൻ പ്രത്യേക മൊബൈൽ നമ്പറുമായി ഫെഫ്ക രംഗത്തെത്തിയത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ