ENTERTAINMENT

ലാഭവിഹിതം നല്‍കിയില്ലെന്ന് കേസ്; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ലാഭവിഹിതം നല്‍കാന്‍ തയ്യാറാണെന്നും ഇതിനായി വരവും ചെലവും കണക്കാക്കാന്‍ സമയം വേണമെന്നുമാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു

നിയമകാര്യ ലേഖിക

സിനിമ നിര്‍മിക്കാന്‍ നിക്ഷേപം സ്വീകരിച്ച് ലാഭവിഹിതം നല്‍കിയില്ലെന്ന് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്ക് ആശ്വാസം. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള് ചുമത്തി മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് വേണ്ടെന്ന് ഹൈക്കോടതി. നടനും നിര്‍മാതാവുമായ സൗബിന്‍ സാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ അറസ്റ്റ് ചെയ്യുന്നതാണ് ഹൈക്കോടതി വിലക്കിയത്. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കുന്ന മെയ് 22 വരെ അറസ്റ്റ് വിലക്കിയിരിക്കുന്നത്.

അതേസമയം, സിനിമയക്ക് ലഭിച്ച ലാഭത്തിന്റെ 40 ശതമാനം നല്‍കാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ലാഭവിഹിതം നല്‍കാന്‍ തയ്യാറാണെന്നും ഇതിനായി വരവും ചെലവും കണക്കാക്കാന്‍ സമയം വേണമെന്നുമാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. കലാകാരന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലം ഇതുവരെ പൂര്‍ണമായും നല്‍കിയിട്ടില്ല.

തര്‍ക്കം സിവില്‍ സ്വഭാവമുള്ളതാണ്. ഹര്‍ജിക്കാരുടെ ഫണ്ട് കൈകാര്യം ചെയ്യുന്നതടക്കം വിലക്കുന്നതിനായി കൊമേഴ്‌സ്യല്‍ കോടതിയില്‍ പരാതിക്കാരന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

ഹര്‍ജിക്കാരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും പബ്ലിസിറ്റിയ്ക്കുമായാണ് മജിസ്‌ട്രേറ്റ് കോടതിയില് സ്വകാര്യ പരാതി ഫയല് ചെയ്തതെന്നും നിര്‍മാതാക്കള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതേസമയം, ഹര്‍ജിയില്‍ എതിര്‍പ്പറിയിക്കാന്‍ പരാതിക്കാരന്‍ സമയം തേടി.

നിര്‍മാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചും 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ ഏഴുകോടി രൂപ വാങ്ങി കബളിപ്പിച്ചെന്നായിരുന്നു അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് കോടതിയെ സമീപിച്ചത്. ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമായിരുന്നു സിറാജ് നല്‍കിയ ഹര്‍ജി. പരാതിയില്‍ മരട് പോലീസിനോടാണ് കേസെടുക്കാന്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ എറണാകുളം സബ് കോടതി മരവിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ പറവ ഫിലിംസിന്റെയും പങ്കാളി ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി