ENTERTAINMENT

സിദ്ധിഖിന് വിട നൽകി കൊച്ചി; ഖബറടക്കം വൈകീട്ട് ആറിന്

വെബ് ഡെസ്ക്

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ധിഖിന് വിട നല്‍കി കേരളം. കടവന്ത്ര ഉന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനം അവസാനിച്ചു. പൊതു ദർശനത്തിന് ശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വസതിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ വച്ച് അൽപനേരം പൊതു ദർശനത്തിന് വച്ച ശേഷം വൈകിട്ട് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വൈകീട്ട് ആറ് മണിക്കായിരിക്കും ഖബറടക്കുക.

മലയാളികളെ ഏറെ ചിരിപ്പിച്ച സംവിധായകനെ അവസാനമായി കാണാന്‍ നിരവധി ആളുകളാണ് കൊച്ചിയിലെത്തിയത് എത്തിയത്. മമ്മൂട്ടി, ലാൽ, സംവിധായകന്‍ ഫാസില്‍, ഫഹദ് ഫാസിൽ, ടൊവീനോ തോമസ്, രമേശ് പിഷാരടി, ദുൽക്കർ സൽമാൻ, ദിലീപ്, സായ് കുമാർ, ബിന്ധു പണിക്കർ തുടങ്ങി സിനിമ മേഖലയിലെ പ്രമുഖർ സിദ്ധിഖിന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സിദ്ധിഖ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. ന്യുമോണിയയും കരള്‍ സംബന്ധവുമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാഹിത വിഭാഗത്തില്‍ എക്‌മോ സഹായത്തില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും