കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുഖമാസികയായ ചലച്ചിത്ര സമീക്ഷയ്ക്ക് യുജിസി അംഗീകാരം. ആര്‍ട്സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ വിഷ്വല്‍ ആര്‍ട്സ് ആന്‍ഡ് പെര്‍ഫോമിങ്ങ് ആര്‍ട്സ് എന്ന ഫോക്കസ് വിഷയത്തിലാണ് ചലച്ചിത്ര സമീക്ഷ യുജിസി കെയര്‍ ലിസറ്റില്‍ ഉള്‍പ്പെട്ട ഗവേഷണ ജേണല്‍ ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചലച്ചിത്ര സംബന്ധിയായ പഠനങ്ങള്‍, ഗവേഷണലേഖനങ്ങള്‍, നിരൂപണങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി 2017 ആഗസ്റ്റ് മുതല്‍ പ്രസിദ്ധീകരണം തുടങ്ങിയ മാസികയുടെ 64 ലക്കങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
ഗവേഷണലേഖനങ്ങള്‍, നിരൂപണങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി 2017 ആഗസ്റ്റ് മുതല്‍ പ്രസിദ്ധീകരണം തുടങ്ങിയ മാസികയുടെ 64 ലക്കങ്ങള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ സംസ്കാര, പൈതൃക പഠനസ്കൂള്‍ അസി. പ്രൊഫസര്‍ ഡോ കെ വി ശശി, മാധ്യമ പഠന സ്കൂള്‍ അസി. പ്രൊഫസര്‍ ഡോ, രാജീവ് മോഹന്‍ എന്നിവരാണ് ജേണല്‍ യുജിസിക്ക് ശുപാര്‍ശ ചെയ്തത്. മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ, സംസ്ഥാന പുരസ്കാര ജേതാവും ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയുമായ ഡോ ബ്ലെയ്സ് ജോണി, അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫസര്‍ ഡോ അനീറ്റ ഷാജി എന്നിവരാണ് ചലച്ചിത്ര സമീക്ഷയ്ക്ക് യുജിസി അംഗീകാരം നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കെെ എടുത്തത്.
യുജിസി അംഗീകാരം ചലച്ചിത്ര സമീക്ഷയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതാണെന്ന് ചലച്ചിത്ര സമീക്ഷ ചീഫ് എഡിറ്ററും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായ സി അജോയ്
യുജിസി അംഗീകാരം ചലച്ചിത്ര സമീക്ഷയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതാണെന്ന് ചലച്ചിത്ര സമീക്ഷ ചീഫ് എഡിറ്ററും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായ സി അജോയ് പ്രതികരിച്ചു. ഗവേഷണ സ്വഭാവമുള്ള ഗഹനമായ ലേഖനങ്ങളും ചലച്ചിത്ര ചരിത്രപഠനങ്ങളും കൂടുതലായി ഉള്‍പ്പെടുത്തിക്കൊണ്ട് ഉള്ളടക്കത്തിന്റെ മികവ് വര്‍ധിപ്പിക്കാനും ഉന്നതമായ നിലവാരം നിലനിര്‍ത്താനും ചലച്ചിത്ര അക്കാദമി പ്രതിജ്ഞാബദ്ധമാണ്. ചലച്ചിത്ര സമീക്ഷയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക് സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.