ENTERTAINMENT

കെജിഎഫിനെ ട്രോളി സംവിധായകൻ വെങ്കിടേഷ് മഹ; വിവാദ പരാമർശം നടത്തിയതിന് യാഷിനോട് മാപ്പ് പറയണമെന്ന് ആരാധകർ

2022ൽ പുറത്തിറങ്ങിയ കെജിഎഫ് 2 ആയിരം കോടി ബജറ്റിൽ ഇടം കണ്ടെത്തിയിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

കെജിഎഫിനെ ട്രോളി ജനപ്രിയ സംവിധായകൻ വെങ്കിടേഷ് മഹ. സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം വിഡ്ഢിത്തമാണെന്നായിരുന്നു സിനിമയുടെ പേര് പ്രതിപാദിക്കാതെ വെങ്കിടേഷ് പറഞ്ഞത്. കെജിഎഫിനെ കുറിച്ചുളള വ്യത്യസ്താഭിപ്രായമുളള സംവിധായകനാണ് വെങ്കിടേഷ് മഹ. കെജിഎഫിലെ നായകനെയും അദ്ദേഹം പരിഹസിച്ചു. നായകന്റെ അമ്മ തനിക്ക് സ്വർണ്ണമെല്ലാം നേടാനും കെ‌ജി‌എഫിലെ ആളുകൾക്ക് കഷ്ടിച്ച് എന്തെങ്കിലും നൽകി സമ്പന്നനാകാനും ആഗ്രഹിക്കുമ്പോൾ തനിക്ക് അത് അസംബന്ധം ആയി തോന്നുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സിനിമയെക്കുറിച്ച് വെങ്കിടേഷ് മഹ സംസാരിക്കുന്നതിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. വെങ്കിടേഷിന്റെ ട്രോളിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. ഒരു സിനിമയും ഒരു റീമേക്കും മാത്രം ചെയ്ത വെങ്കിടേഷിനെ പോലുളള സംവിധായകർക്ക് കെജിഎഫിനെ പോലുളള ഹിറ്റ് സിനിമകളെക്കുറിച്ച് എങ്ങനെ ഇത്രയും മോശമായി സംസാരിക്കാൻ കഴിയുന്നു എന്നാണ് പലരും ചോദിക്കുന്നത്. വിവാദ പരാമർശത്തിന് യാഷിനോട് മാപ്പ് പറഞ്ഞില്ലെങ്കിൽ കർണാടകയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരോധിക്കുമെന്ന് പലരും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അഭിമുഖം നടത്തുന്നതിനിടയിൽ പാനലിലുണ്ടായിരുന്ന സംവിധായകരായ നന്ദിനി റെഡ്ഡിയും ഇന്ദ്രഗന്തി മോഹന കൃഷ്ണയും മറ്റും സംവിധായകൻ നടത്തുന്ന ട്രോളുകൾ കേട്ട് ചിരിക്കുന്നതും കാണാം. ഓൺലൈൻ മാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനമാണ് വെങ്കിടേഷ് മഹയ്ക്കെതിരെ ഉയരുന്നത്. കെ‌ജി‌എഫിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനം വ്യക്തിപരമാണെങ്കിലും വരും ദിവസങ്ങളിൽ വെങ്കിടേഷ് അഭിപ്രായത്തെ എങ്ങനെ ന്യായീകരിക്കുമെന്നാണ് വിമർശകർ ഉറ്റുനോക്കുന്നത്

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് 2018-ൽ പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത കന്നഡ ചിത്രമായ കെ‌ജി‌എഫ്. ബോക്‌സ് ഓഫീസിൽ വലിയ കളക്ഷൻ നേടിയ ചിത്രത്തിലൂടെ യാഷിന് ഇന്ത്യൻ സിനിമയിൽ വേറിട്ട സ്ഥാനം കണ്ടെത്താനും കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരം കോടി ബജറ്റിൽ ഇടം പിടിച്ചിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍