ENTERTAINMENT

കിങ് ഓഫ് കൊത്ത എത്തി; ഏജന്റിന്റെ കാര്യത്തിൽ വീണ്ടും അവ്യക്തത

അഞ്ചുമാസത്തിന് ശേഷമാണ് ഏജന്റ് ഒടിടിയിലെത്തുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദുൽഖർ സൽമാന്റെ 'കിങ് ഓഫ് കൊത്ത' ഒടിടിയിൽ പ്രദർശനമാരംഭിച്ചു. ഹോട്ട് സ്റ്റാറിൽ അർധരാത്രിയോടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. അതേസമയം, മമ്മൂട്ടി ചിത്രം 'ഏജന്റ്' സ്ട്രീമിങ് ആരംഭിച്ചിട്ടില്ല. ഇരു ചിത്രങ്ങളും ഇന്ന് ഒടിടിയിലെത്തുമെന്നായിരുന്നു റിപ്പോർട്ട്.

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ മാസ് ആക്ഷൻ ഡ്രാമ, കിങ് ഓഫ് കൊത്ത ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശിപ്പിക്കുന്നത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. ഐശ്വര്യ ലക്ഷ്മിയാണ് നായിക. നൈല ഉഷ, ഷമ്മി തിലകൻ, ഗോകുൽ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

അഖില്‍ അക്കിനേനി നായകനായ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് സോണി ലിവിൽ സ്ട്രീം ഇന്ന് മുതൽ സ്ട്രീം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതുവരെ സ്ട്രീമിങ് ആരംഭിച്ചിട്ടില്ല. ഉടൻ വരുമെന്ന ടാഗ് ലൈനിൽ സോണി ലിവ് പ്രൊമോ മാത്രമാണ് സ്ടീം ചെയ്യുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റ് തീയേറ്ററിൽ പരാജയപ്പെടുകയും വലിയ വിമർശനങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അഞ്ച് മാസത്തിന് ശേഷമാണ് ഒടിടിയിൽ റിലീസ് പ്രഖ്യാപിച്ചത്. സ്ട്രീമിങ് ഇനിയും വൈകുമെന്ന സൂചനകളാണ് വരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ