സമീപകാലത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷയും ഹൈപ്പുമായെത്തിയ ദുൽഖർ സൽമാന്റെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കിങ് ഓഫ് കൊത്ത. അമ്പതിലധികം രാജ്യങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ സ്ക്രീനുകൾ, കേരളത്തിൽ മാത്രം അഞ്ഞൂറിലേറെ കേന്ദ്രങ്ങൾ, മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശനം. ഓണക്കാലത്ത് തീയേറ്ററില്‍ പൊടിപാറിക്കാനെത്തിയ കൊത്ത ആരാധകരുടെ പ്രതീക്ഷയ്ക്ക് ഉയർന്നോ എന്നാണ് മലയാളി പ്രേക്ഷകർക്ക് അറിയേണ്ടത്.
ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെല്ലാം ചർച്ച കൊത്തയെ കുറിച്ചാണ്. സമ്മിശ്ര പ്രതികരണമാണ് ആദ്യ ഷോ പുര്‍ത്തിയായി കഴിയുമ്പോള്‍ ലഭിക്കുന്നത്. ഒപ്പം ഫാന്‍ ഫൈറ്റും സോഷ്യല്‍ മീഡിയില്‍ ആരംഭിച്ചു കഴിഞ്ഞു.
കൊത്തയുടെ അണിയറ പ്രവവര്‍ത്തകര്‍ നല്‍കിയ അമിത പ്രതീക്ഷയ്ക്ക് ഒത്ത് സിനിമയ്ക്ക് ഉയരാന്‍ കഴിഞ്ഞോ എന്ന ചോദ്യമാണ് ആദ്യഘട്ടത്തില്‍ തന്നെ ഉയരുന്നത്. വലിയ പ്രതീക്ഷകളുമായി തിയേറ്ററിലെത്തിയ സിനിമ അരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ഒരു പ്രകടനം മൊത്തത്തില്‍ കാഴ്ച വച്ചില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഹിറ്റുകള്‍ സൃഷ്ടിച്ച ജോഷിയുടെ മകന്‍ എന്ന അമിത പ്രതീക്ഷയാണ് സംവിധായകന്‍ അഭിലാഷ് ജോഷിയ്ക്ക് ഭാരമാകുന്നത്. കൊത്തയുടെ ടെക്നിക്കൽ സൈഡ് മികച്ചു നിൽക്കുന്നു എന്നാണ് ഉയരുന്ന മറ്റൊരു വാദം. അപ്പോഴും കഥയും കഥാപാത്രങ്ങളും ആവറേജിൽ നിൽക്കുകയാണ് എന്നും സോഷ്യല്‍ മീഡിയയില്‍ സിനിമ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.