ENTERTAINMENT

ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ കിങ് ഓഫ് കൊത്ത, റിലീസ് തീയതി പ്രഖ്യാപിച്ചു

ദുൽഖറിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രം കിങ് ഓഫ് കൊത്തയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 നു ചിത്രം തീയേറ്ററുകളിൽ എത്തും. ദുല്‍ഖര്‍ സല്‍മാൻ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പങ്കു വച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടത്. സാമൂഹിക മാധ്യമത്തിലൂടെ നടൻ മോഹന്‍ലാല്‍ ആണ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ചത്. ആക്ഷന്‍ രംഗങ്ങളും ദുല്‍ക്കറിന്റെ പ്രണയവും പ്രതികാരവുമെല്ലാം കൊണ്ട് നിറഞ്ഞതായിരുന്നു കൊത്തയുടെ ട്രെയ്‌ലർ.

ദുൽഖറിന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. കൊത്ത എന്ന സ്ഥലത്തെ രാജു എന്ന റൗഡിയുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുൽ സുരേഷ്, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തിൽ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്