ഈ വർഷം മലയാളത്തിൽ നിന്ന്, പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖറിന്റെ കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24 ന് തീയേറ്ററുകളിലെത്തുമെന്ന് സൂചന. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കിങ് ഓഫ് കൊത്തയുടെ ടീസർ ഉടൻ എത്തുമെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു
ചിത്രീകരണം പൂർത്തിയായെങ്കിലും ക്ലൈമാക്സ് തൃപ്തികരമല്ലാത്തതിനാൽ മാറ്റാൻ ആലോചനയുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഈയാഴ്ച തന്നെ എത്തിയേക്കും
ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , കന്നഡ, ഹിന്ദി പതിപ്പുകളിലായിട്ടാണ് ഒരുക്കുന്നത്. കേരളത്തിൽ മാത്രം ഇരുനൂറിലേറെ സ്ക്രീനുകളിലും, ആഗോളതലത്തിൽ ആയിരത്തിലധികം സ്ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.
കുറുപ്പിന് ശേഷം ദുൽഖർ നായകനായെത്തുന്ന മലയാള ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രമേ ഇതുവരെ പുറത്തുവന്നിട്ടുള്ളൂവെങ്കിലും കിങ് ഓഫ് കൊത്ത ഒരു മാസ് ഗ്യാങ് ചിത്രമാണെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. കുറുപ്പിന്റെ ഛായാഗ്രാഹകൻ ആയിരുന്ന നിമീഷ് രവിയും അരവിന്ദ് എസ് കശ്യപും ചേർന്നാണ് ക്യാമറ