'നൃത്തവും അഭിനയവും അറിയാവുന്ന നടിയെ തിരക്കി പലതവണ കെപിഎസിയിലേയ്ക്ക് കോളുകൾ വന്നിരുന്നു. എന്നെ അറിയിക്കാതെ അവർ എനിക്കുവന്ന അവസരങ്ങളെല്ലാം മുടക്കി. ഞാൻ നാടകത്തിൽ നിന്ന് പോയാൽ എനിക്ക് പകരക്കാരിയായി നൃത്തവും അഭിനയവും അറിയാവുന്ന നടിയെ കണ്ടെത്തൽ ബുദ്ധിമുട്ടായി തോന്നിക്കാണും. കെപിഎസിയുടെ ആ സ്വാർത്ഥതയിലാണ് എനിക്ക് സിനിമകൾ നഷ്ടമായത്.'
കെപിഎസിയുടെ ആ സ്വാർത്ഥതയിലാണ് എനിക്ക് സിനിമകൾ നഷ്ടമായത്കെപിഎസി ലീല
വിവാഹശേഷം കലയിൽ നിന്നും പൂർണമായും മാറിനിൽക്കേണ്ടി വന്നു. ഉടനെ കുട്ടി ഉണ്ടായി. ഭർത്താവിനെയും കുട്ടികളെയും നോക്കേണ്ട ചുമതല എന്റെ കൈകളിലായി. കലാകാരനായിരുന്നിട്ടും കലയുമായി മുന്നോട്ട് പോകാനുളള പിന്തുണ ഭർത്താവിൽ നിന്നും ലഭിച്ചില്ല. അന്ന് കലയ്ക്കായിരുന്നില്ല, കുടുംബത്തിനായിരുന്നു പ്രാധാന്യം.
സിനിമയിൽ അവസരങ്ങൾ നഷ്ടമായതിനെ കുറിച്ച് കെപിഎസി ലീല ദ ഫോർത്തിനോട് സംസാരിക്കുന്നു