വിജയിയും ലോകേഷ് കനകരാജും 
ENTERTAINMENT

പ്രതികൂല കാലവസ്ഥയിലും നിങ്ങൾ ലിയോയ്ക്ക് വേണ്ടി നിന്നു; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ലോകേഷും നിർമാതാക്കളും

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് നായകനാകുന്ന ചിത്രം 'ലിയോ 'യുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് കശ്മീരിലെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. കൊടും ശൈത്യത്തെ അവഗണിച്ച് കൊണ്ട് സിനിമയുടെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചവർക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ ലോകേഷ് കനകരാജ് ഇട്ട പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സിനിമയുടെ കശ്മീരിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് വീഡിയോ സംവിധായകനും നിർമാതാക്കളും പോസ്റ്റ് ചെയ്തത് . പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ആദരവോടെയാണ് കാണുന്നു, വീഡിയോ പങ്ക് വച്ച് ലോകേഷ് കനകരാജ് കുറിച്ചു

മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് കാലാവസ്ഥയിലാണ് ചെന്നൈയിൽ നിന്ന് സംഘം കശ്മീരിലെത്തുന്നത്. പിന്നീടത് -20 ലേക്ക് വരെ എത്തിയപ്പോഴും അവര്‍ സിനിമയ് വേണ്ടി പ്രവർത്തിച്ചു. ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകള്‍ മുതൽ എല്ലാവരും കശ്മീരില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത് . ഞങ്ങളുടെ നാട്ടിലെ ആളുകളാരും ഈ സമയത്ത് ജോലി ചെയ്യില്ല പക്ഷേ അവര്‍ ചെയ്തു'' എന്ന് ഒരു പ്രദേശവാസി പറയുന്നതും വിഡിയോയിൽ കാണാം

ബുദ്ധിമുട്ടുകള്‍ പലതുമുണ്ടായിരുന്നു പക്ഷേ സംവിധായകന്റെ ഊര്‍ജം ഞങ്ങള്‍ക്കും ആവേശം നല്‍കി . അത് കൊടും തണുപ്പിനെ അവഗണിക്കാന്‍ ഞങ്ങളെ സഹായിച്ചു

കടുത്ത മഞ്ഞു വീഴ്ച്ച കാരണം പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ വരെയുണ്ടായി എങ്കിലും എല്ലാം അവഗണിച്ച് അവര്‍ സംവിധായകനൊപ്പം നിന്നു.ഇതിനിടയില്‍ ഒരാള്‍ക്ക് കുഞ്ഞു പിറന്നു. ചിത്രത്തിന്റെ ചിത്രീകരണം അവസാനിക്കുമ്പോഴാണ് അയാള്‍ നാട്ടിലേക്ക് മടങ്ങുക. രണ്ട് ദിവസം മുന്‍പ് കല്യാണം കഴിഞ്ഞവരും അമ്മ മരിച്ച് കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ജോലിയുടെ ഭാഗമായി കശ്മീരിലെത്തിയവരും അണിയറ പ്രവര്‍ത്തകരിലുണ്ട്. കശ്മീരിലെ ഷൂട്ടിംഗിലുണ്ടായ പ്രതിബന്ധങ്ങളെ കുറിച്ചും ഇവര്‍ സംസാരിക്കുന്നുണ്ട് . വീഡിയോയുടെ ഏറ്റവും ഒടുവിലായി നായകന്‍ വിജയ് അണിയറ പ്രവര്‍ത്തകരോടും സി ആര്‍ പി എഫ് ഉദ്യോഗസ്ഥരോടും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

ഗൗതം വാസുദേവ് മേനോന്‍,അര്‍ജുന്‍ ,മാത്യു തോമസ് , സഞ്ജയ് ദത്ത് , പ്രിയ ആനന്ദ് ,ബാബു ആന്റണി എന്നിവര്‍ പ്രാധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായികയാകുന്നത്.

കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. പിന്നീട് അപകട സാധ്യതയില്ലാത്ത സാഹചര്യത്തെ തുടര്‍ന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത് . ടീമിലെ എല്ലാവരും സുരക്ഷിതരാണെന്ന് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

ഏപ്രില്‍ ആദ്യവാരം ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ ആരംഭിക്കും. ജനുവരി രണ്ടിനാണ് ലിയോ ചിത്രീകരണം ആരംഭിച്ചത്. മെയ് മാസത്തോടെ ലിയോ ചിത്രീകരണം പൂര്‍ത്തിയാക്കും എന്നാണ് കരുതുന്നത്.

ഒക്ടോബര്‍ 19 നാകും ലിയോ തീയേറ്ററുകളിലെത്തുക . മാസ്റ്ററിന്റെ ശേഷം വിജയും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ - വിജയ് ജോഡി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ലിയോക്കുണ്ട്. കമല്‍ഹാസന്‍ നായകനായ വിക്രമിന് ശേഷമുള്ള ലോകേഷ് ചിത്രമാണ് ലിയോ. തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദും മന്‍സൂര്‍ അലിഖാന്‍ , മാത്യൂ തോമസ് , അര്‍ജുന്‍ സര്‍ജ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ലിയോ റിലീസിനെത്തുക. ചിത്രത്തിന്റെ ഡിജിറ്റല്‍ പകര്‍പ്പവകാശം നെറ്റ്ഫ്ളിക്സ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും