ENTERTAINMENT

തിയേറ്റർ കുലുങ്ങി ചിരിക്കും; കുഞ്ചാക്കോ ബോബൻ ചിത്രം 'ഗർർർ' ട്രെയ്‍ലർ പുറത്തിറങ്ങി

തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് കുഞ്ചാക്കോ ബോബൻ ചെയ്യുന്ന കഥാപാത്രം എടുത്ത് ചാടുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജയ് കെ, കുഞ്ചാക്കോ ബോബൻ ചിത്രം 'ഗർർർ' ന്റെ ട്രെയ്‍ലർ പുറത്തിറങ്ങി. പൂർണമായും കോമഡി ചിത്രമാണെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന ട്രെയ്‌ലർ. കുഞ്ചാക്കോ ബോബൻ ചെയ്യുന്ന കഥാപാത്രം മൃഗശാലയിലെ സിംഹത്തിന്റെ കൂട്ടിലേക്ക് ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥയെന്നാണ് ട്രെയ്‍ലലറിൽ നിന്ന് മനസിലാകുന്നത്.

പ്രണയച്ചതിയെ കുറിച്ചും ജാതിക്കൊലയെ കുറിച്ചുമുള്ള പത്രവാർത്തകളിൽ നിന്നുമാണ് സിനിമയുടെ ട്രെയ്‌ലർ തുടങ്ങുന്നതെങ്കിലും അത്തരം ഗൗരവതരമായ വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നില്ല എന്നുവേണം ട്രെയ്‍ലറിലെ ബാക്കി ഭാഗത്ത് നിന്ന് മനസിലാക്കാൻ. കുഞ്ചാക്കോ ബോബനൊപ്പം പ്രധാനകഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും എത്തുന്നു.

'ചട്ടമ്പിനാട്' പോലുള്ള സിനിമകളിലെ പ്രകടനത്തെ അനുസ്മരിപ്പിക്കുംവിധമാണ് സുരാജ് സിനിമയിൽ ഹാസ്യം കൈകാര്യം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് കുഞ്ചാക്കോ ബോബൻ ചെയ്യുന്ന കഥാപാത്രം എടുത്ത് ചാടുന്നത്. സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. സിനിമ ജൂൺ 14ന് തിയേറ്ററുകളിലെത്തും.

പ്രേക്ഷകർ വലിയ രീതിയിൽ സ്വീകരിച്ച സിനിമയായ 'എസ്ര'യ്ക്കു ശേഷമാണ് ജയ് കെ പുതിയ സിനിമയുമായി എത്തുന്നത്. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് 'ഗർർർ.' ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം സിനിഹോളിക്സ് ആണ്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ