ENTERTAINMENT

കോടികൾ പ്രതിഫലം വാങ്ങിയിട്ട് പ്രൊമോഷന് പോലും വന്നില്ല; കുഞ്ചാക്കോ ബോബനെതിരെ രൂക്ഷവിമർശനവുമായി പദ്മിനിയുടെ നിർമാതാവ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായി തീയേറ്ററിലെത്തിയ പദ്മിനി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് ചാക്കോച്ചൻ സഹകരിച്ചില്ലെന്ന് പരാതി. 25 ദിവസത്തെ ചിത്രീകരണത്തിനായി രണ്ടരകോടി വാങ്ങിയിട്ടും ചിത്രത്തെ കുറിച്ച് സംസാരിക്കാനോ അഭിമുഖങ്ങൾ നൽകാനോ തയാറായില്ലെന്ന് നിർമാതാവ് സുവിൻ കെ വർക്കി പറഞ്ഞു

കുഞ്ചാക്കോ ബോബന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ് കൺസൾട്ടന്റ് എഡിറ്റ് ചെയ്യുന്നതിന് മുൻപ് സിനിമ കണ്ടിരുന്നു. അയാൾക്ക് ചിത്രം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് പ്രൊമോഷൻ പരിപാടികൾ കുഞ്ചാക്കോ ബോബൻ പൂർണമായി ഒഴിവാക്കിയെന്നും നിർമാതാവ് ആരോപിക്കുന്നു. സ്വന്തമായി പണം മുടക്കാത്ത എല്ലാ ചിത്രങ്ങളോടും ഈ നിലപാടാണ് കുഞ്ചാക്കോ ബോബൻ സ്വീകരിക്കുന്നതെന്നും സുവിൻ കുറ്റപ്പെടുത്തി.

കോടികൾ പ്രതിഫലം വാങ്ങി അഭിനയിച്ച സിനിമയുടെ പ്രൊമോഷന് പങ്കെടുക്കേണ്ട സമയത്ത് യൂറോപ്പിൽ സുഹൃത്തുകൾക്കൊപ്പം അവധി ആഘോഷിക്കുകയാണ്. കുഞ്ചാക്കോ ബോബൻ അടുത്തിടെ അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും നിർമാതാക്കൾക്ക് ഇത്തരം ദുരനുഭവം നേരിട്ടേണ്ടി വന്നതിനാലാണ് ഇപ്പോഴെങ്കിലും തുറന്ന് പറയേണ്ടി വരുന്നതെന്നും സുവിൻ കൂട്ടിച്ചേർത്തു.

വർഷം 200 ൽ അധികം സിനിമ ഇറങ്ങുന്ന സംസ്ഥാനത്ത് സ്വന്തം ചിത്രത്തിനായി പ്രൊമോഷൻ നടത്തേണ്ടതും ചിത്രത്തെ കുറിച്ച് ജനങ്ങളോട് സംസാരിക്കേണ്ടതും ഓരോ അഭിനേതാവിന്റെ ഉത്തരവാദിത്തമാണെന്നും നിർമാതാവ് ഓർമ്മിപ്പിക്കുന്നു. എന്നാൽ വിവാദങ്ങളോട് തൽക്കാലം പ്രതികരിക്കുന്നില്ലെന്ന് സംവിധായകൻ സെന്ന ഹെഗ്ഡേ പറഞ്ഞു. പദ്മിനി ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും