ENTERTAINMENT

അടുത്ത ചിത്രം ഡ്രീം ടീമിനൊപ്പം; സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഏറെ ഇഷ്ടപ്പെട്ട ജോഡികളായ കുഞ്ചാക്കോ ബോബനും ബിജു മേനോനും മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. ന്നാ, താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ.  ഉദയാ പിക്‌ചേഴ്‌സും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവഹിക്കും. പ്രിയപ്പെട്ട ടീമിനൊപ്പം വീണ്ടും ഒരുമിക്കുന്നതിന്റെ സന്തോഷം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു

പുതിയ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് ഏറെ രസകരമായാണ് കുഞ്ചാക്കോ പറയുന്നത്. പുതിയൊരു പ്രോജക്ട് ചെയ്യുന്നതിന് വേണ്ടി താൻ നിരന്തരം മാർട്ടിനെ ശല്യപ്പെടുത്തിയിരുന്നു. എന്നാൽ മാർട്ടിൻ പല കഥകളും നിരസിച്ചു. 'ന്നാ, താൻ കേസ് കൊട്' എന്ന സിനിമയുടെ സമയത്ത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ പുതിയ സ്ക്രിപ്റ്റ് വായിക്കാനിടയായെന്നും താനത് മാർട്ടിനോടും ഛായാഗ്രാഹകൻ ഷൈജു ഖാലിദിനോടും പങ്കുവെച്ചുവെന്നും അങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്നും ചാക്കോച്ചൻ പറയുന്നു

രതീഷിന്റെ ഏറ്റവും മികച്ച തിരക്കഥയാണ് ഇത്. സ്ക്രിപ്റ്റ് ശരിക്കും വായിച്ച് മനസിലാക്കാതെയാണ് മാർട്ടിനോട് പങ്കുവെച്ചത്. ഇതിന് ശേഷമാണ് സ്ക്രിപ്റ്റ് വായിച്ചതും കൂടുതൽ ആവേശമായതെന്നും കുഞ്ചാക്കോ പറയുന്നു. ഛായാഗ്രാഹകൻ ഷൈജു ഖാലിദിനും തിരക്കഥ ഇഷ്ടപ്പെട്ടു . പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ജൂണിൽ ആരംഭിക്കും . കുഞ്ചാക്കോയ്ക്കും ബിജുമേനോനും പുറമെ പ്രധാന വേഷത്തിലേക്ക് ഒരു തമിഴ് നടനെയും അന്വേഷിക്കുന്നുണ്ട്.

ബിജു മേനോനൊപ്പമുള്ള കെമിസ്ട്രിയെ കുറിച്ചും ചാക്കോച്ചൻ പോസ്റ്റിൽ പറയുന്നുണ്ട്. വ്യക്തിപരമായും തൊഴിൽപരമായും നല്ല അടുപ്പമാണ് ഇരുവരും തമ്മിലുളളതെന്നും ഒരുമിച്ചുളള സിനിമകളിൽ അതിന്റെ ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് വന്നിരുന്ന സിനിമകളിൽ ഹാസ്യ ജോഡികളായാണ് ഇരുവരും സ്ക്രീനിൽ എത്തിയിരുന്നത്. അതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് കുറച്ച് കാലമായി ചർച്ച ചെയ്ത് വന്നിരുന്ന കാര്യമാണെന്നും കുഞ്ചാക്കോ പറഞ്ഞു.

മാർട്ടിൻ, ഷൈജു, രതീഷ് എന്നിവരുമായും വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്നും അവർക്കൊപ്പം ഒരു സിനിമ എന്നത് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും കുഞ്ചാക്കോ പറഞ്ഞു. നായാട്ടും, ന്നാ താൻ കേസ് കൊട് എന്ന ചിത്രവും അദ്ദേഹത്തിന് ഏറെ പ്രേക്ഷക​ പ്രശംസ നേടിക്കൊടുത്ത് ചിത്രങ്ങളായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും