ENTERTAINMENT

ആരാധകർക്ക് ഇരട്ടി ആവേശം; രാജമൗലി- മഹേഷ് ബാബു ചിത്രത്തിന് വിവിധ ഭാഗങ്ങളുണ്ടാകുമെന്ന് തിരക്കഥാകൃത്ത്

ഈ വര്‍ഷാവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് കെ വി വിജയേന്ദ്രപ്രസാദ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രാജമൗലിയും തെന്ന്യന്ത്യന്‍ സൂപ്പര്‍ താരം മഹേഷ് ബാബുവും ഒന്നിക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ആരാധകര്‍ കാത്തിരിപ്പിലാണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് കെ വി വിജയേന്ദ്രപ്രസാദ്.

ഇതുവരെ പേരിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് പറഞ്ഞു. മാത്രമല്ല, ഒരൊറ്റ ചിത്രമായി അവസാനിക്കില്ലെന്നും ചിത്രത്തിന്റെ തുടർച്ചയായി വിവിധ ഭാഗങ്ങളുണ്ടാകുമെന്നും വിജയേന്ദ്രപ്രസാദ് അറിയിച്ചു. വിവിധ ഭാഗങ്ങളില്‍ കഥയില്‍ വ്യത്യാസമുണ്ടെങ്കിലും കേന്ദ്ര കഥാപാത്രങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവധിക്കാലത്ത് തീയേറ്ററില്‍ എത്തേണ്ട സിനിമയുടെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. മഹേഷ് ബാബു ത്രിവിക്രം ശ്രീനിവാസന്റെ എസ്എസ്എംബി 28 ന്റെ ചിത്രീകരണത്തിലാണ്.

ചിത്രം 2024 ജനുവരിയില്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിച്ചാലുടന്‍ രാജമൗലിയുമായുള്ള ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. രണ്ടു പേരും ഏറെ കാത്തിരിക്കുന്ന സിനിമയാണ് നടക്കാന്‍ പോകുന്നതെന്നും വിജയേന്ദ്രപ്രസാദ് പറഞ്ഞു. സിനിമയിലെ നായിക ആരാണെന്ന കാര്യത്തില്‍ ഇത് വരെ തീരുമാനമായിട്ടില്ല.

രാജമൗലി ചിത്രത്തിന്റെ നായികയെ ഉടന്‍ തീരുമാനിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാജമൗലിയുമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഇതിന് മുന്‍പ് മഹേഷ് ബാബു സ്ഥിരീകരിച്ചിരുന്നു. എങ്കിലും അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. സാഹസികതയ്ക്ക് മുൻതൂക്കം നൽകുന്ന സിനിമയാണിതെന്നാണ് വിവരം.

''ഇത് എനിക്ക് സ്വപ്‌ന സാക്ഷാത്കാരമാണ്. രാജമൗലിയും ഞാനും ഏറെക്കാലമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവരാണ്. സിനിമയെക്കുറിച്ച് ഒരുപാട് പ്രതീക്ഷയുണ്ട്''. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു മഹേഷ് ബാബുവിന്റെ ഈ പ്രതികരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ