ENTERTAINMENT

'ഹി ഈസ് കമിങ് ബാക്ക്'; ലൂസിഫര്‍ 2 എമ്പുരാന്‍ ചിത്രീകരണം തുടങ്ങുന്നു, നിർമാണ പങ്കാളിയായി ലൈക്ക പ്രൊഡക്ഷൻസും

ചിത്രത്തിന്റെ ലോഞ്ച് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോടൊപ്പമാണ് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്

വെബ് ഡെസ്ക്

പ്രേക്ഷകർ അവേശത്തോടെ കാത്തിരുന്ന എമ്പുരാന്റെ പ്രഖ്യാപനം എത്തി. ഓക്ടോബർ 5ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. പൊന്നിയിൽ സെൽവൻ, ഇന്ത്യൻ 2 തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ ലോഞ്ച് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോടൊപ്പമാണ് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്.

"L2E - എമ്പുരാൻ. ലൈക്ക പ്രൊഡക്ഷണസിനെ മലയാള സിനിമാ വ്യവസായത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ 'L' ടീമിന് അഭിമാനം. ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ ചിത്രം ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമക്കും. 2023 ഒക്ടോബർ 5 മുതൽ ചിത്രീകരണം ആരംഭിക്കും," പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിൽ തയ്യാറാക്കിയ ലോഞ്ച് വീഡിയോയും ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'എമ്പുരാന്‍.' ബോക്‌സ് ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവച്ച ലൂസിഫറിൽ മോഹൻലാൽ, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയി, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്. മുരളീഗോപിയുടേതാണ് തിരക്കഥ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ