ENTERTAINMENT

'L 360 ലോഡിങ്'; തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ചിത്രം?

മലയാളത്തിൽ യുവ സംവിധായക നിരയില്‍ സിനിമയുടെ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ സംവിധായകനും മലയാളത്തിന്‍റെ മോഹൻലാലും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകർ

വെബ് ഡെസ്ക്

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലിന്റെ 360-ാം ചിത്രമാണിത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിൽ യുവ സംവിധായക നിരയില്‍ സിനിമയുടെ പ്രമേയം കൊണ്ട് ഏറെ ശ്രദ്ധനേടിയ സംവിധായകനും മലയാളത്തിന്‍റെ മോഹൻലാലും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.

'എൽ' ലോഡിങ് എന്ന കുറിപ്പോടെയാണ് പുതിയ സിനിമയുടെ പോസ്റ്റർ തരുൺ മൂർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 'L 360' എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമാണം.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുൺ മൂർത്തി. ലുക്മാൻ അവറാൻ, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തരുണൊരുക്കിയ ആദ്യ ചിത്രം ഓപ്പറേഷൻ ജാവ വലിയ രീതിയിൽ ശ്രദ്ധിക്കപെട്ടിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു സിനിമയായിരുന്നു സൗദി വെള്ളക്ക. വലിയ നിരൂപക പ്രശംസക്കൊപ്പം നിരവധി അവാർഡുകളും ചിത്രം കരസ്ഥമാക്കിയിരുന്നു. ഒരു വർഷത്തിന് ശേഷം തരുൺ വീണ്ടും സംവിധാന രംഗത്തേക്കെത്തുന്ന വാർത്ത ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അന്നൗൺസ്‌മെന്റ് പോസ്റ്ററിനോടൊപ്പമുള്ള 'എൽ' ആകാംഷയുടെ തോതും വർധിപ്പിച്ചിട്ടുണ്ട്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാൻ നിര്‍മിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ 'ലൂസിഫർ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ