ENTERTAINMENT

കൊടുങ്കാറ്റായി ദളപതി; പിറന്നാൾ ദിനത്തിൽ 'ലിയോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദളപതി വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് പുറത്തുവന്നത്. രക്തം തെറിപ്പിച്ച് ചുറ്റിക വീശുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. നേരത്തെ ​സ്വർണനിറത്തിലായിരുന്ന ലിയോ ടെെറ്റിൽ പോലും ചുവന്ന നിറത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്. ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ കൂടിയാണിത്.

നടന്‍ വിജയുടെ പിറന്നാള്‍ ആഘോഷമാക്കുക എന്നതാണ് ലിയോ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പ്രധാന ലക്ഷ്യം. പിറന്നാൾ ദിനത്തിൽ ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യും. വിജയ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ​ഗാനത്തിന്റെ പ്രൊമോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. വിജയ്ക്ക് പുറമേ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ഒക്ടോബർ19നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസിനെത്തുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ