ENTERTAINMENT

ലിയോയിൽ മിസ്കിന്റെ കഥാപാത്രം കൊല്ലപ്പെട്ടോ? ആരാധകരുടെ സംശയത്തിന് കാരണമിതാണ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് - ലോകേഷ് ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് . ചിത്രത്തിന്റെ കശ്മീരിലെ ചിത്രീകരണം മാർച്ച് അവസാനം പൂർത്തിയാകും . മെയിൽ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ആരംഭിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ

അതേസമയം കശ്മീരിലെ ചിത്രീകരണം പൂർത്തിയാക്കി നടൻ മിസ്കിൻ ചെന്നൈയിലേക്ക് മടങ്ങി. കശ്മീരിലെ മൈനസ് 12 ഡിഗ്രിയിൽ 500 പേരടങ്ങുന്ന സംഘം ചിത്രീകരണം തുടരുകയാണെന്നും ചിത്രം മെഗാ ഹിറ്റായിരിക്കുമെന്നും മിസ്കിൻ ട്വിറ്ററിൽ കുറിച്ചു. ലോകേഷിനും വിജയ് ക്കുമൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും മിസ്കിൻ പങ്കുവച്ചു . ഒരു സംഘട്ടന രംഗം ഗംഭീരമായി ചെയ്യാൻ സാധിച്ചെന്നും മിസ്കിൻ പറയുന്നുണ്ട്. എന്നാൽ മിസ്കിന്റെ കഥാപാത്രം കൊല്ലപ്പെട്ടോ എന്ന സംശയമാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത് … ആ സംഘട്ടനത്തിൽ കൊല്ലപ്പെട്ടതിനാലാകാം മുസ്കിന്റെ ഷൂട്ട് നേരത്തെ കഴിഞ്ഞതെന്ന നിഗമനത്തിലാണ് ആരാധകർ

ഇതിനിടെ രണ്ടാമത്തെ പ്രമോയും ഉടനെത്തുമെന്നാണ് സൂചന. രണ്ടാമത്തെ പ്രമോയിലെങ്കിലും ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ളതാണെന്ന പ്രഖ്യാപനമുണ്ടാകുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ .

ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഏപ്രിലിൽ ചെന്നൈയിൽ ആരംഭിക്കും. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും അവസാന ഷെഡ്യൂൾ ചിത്രീകരണം. ഒക്ടോബർ 19 നാണ് ചിത്രം തീയേറ്ററുകളിലെത്തുക

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ