ENTERTAINMENT

'നാന്‍ റെഡി', ദളപതി ഓണ്‍ ദി ഫ്‌ളോര്‍; ട്രെന്‍ഡിങ്ങായി - ലിയോ ലിറിക്കല്‍ വീഡിയോ

ആരാധകര്‍ ഏറെ ആവേശത്തില്‍ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ലിയോ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനക രാജ് ചിത്രം ലിയോയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിജയിയുടെ പിറന്നാള്‍ ദിനത്തില്‍ സോണി മ്യൂസിക്ക് സൗത്തിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടത്. വിജയ് ആലപിച്ച ഗാനം കുറച്ചു സമയത്തിനുള്ളില്‍ യൂട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. പുറത്ത് വിട്ട് 14 മിനിറ്റില്‍ ഒരു മില്യണ്‍ കാഴ്ചക്കാരെയാണ് ഗാനത്തിന് ലഭിച്ചത്. താരത്തിന്റെ പിറന്നാളിന് അതിമധുരം നല്‍കുന്നതായിരുന്നു ഗാനം.

അനിരുദ്ധ് രവി ചന്ദ്രനാണ് ഗാനം ഒരുക്കിയിരിക്കുന്നത്. നാ റെഡി എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ വരികളൊരുക്കിയിരിക്കുന്നത് വിഷ്ണു ഇടവനാണ്. പാട്ടിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വിജയിയുടെ പിറന്നാള്‍ ദിനത്തില്‍ ഗാനം പുറത്തുവിടുമെന്ന് ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

താരത്തിന്റെ പിറന്നാള്‍ ദിനത്തിനോടനുബന്ധിച്ച് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലിയോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. രക്തം തെറിപ്പിച്ച് ചുറ്റിക വീശുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. നേരത്തെ ​സ്വർണനിറത്തിലായിരുന്ന ലിയോ ടെെറ്റിൽ പോലും ചുവന്ന നിറത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്. ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ കൂടിയാണിത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്