ENTERTAINMENT

'ലിയോ സെറ്റിലെ പിറന്നാള്‍ ആഘോഷം'; ഗൗതം മേനോൻ്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് അണിയറക്കാർ

ലോകേഷ് കനകരാജാണ് ചിത്രം പങ്കുവെച്ച് രംഗത്തെത്തിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ചലച്ചിത്ര സംവിധായകനും, നിര്‍മാതാവും നടനുമായ ഗൗതം വാസുദേവ് മേനോൻ്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് 'ലിയോ' ടീം. ലിയോ സെറ്റിലെ പിറന്നാള്‍ ആഘോഷം എന്ന അടിക്കുറിപ്പോടെ സംവിധായകൻ ലോകേഷ് കനകരാജാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്. ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകരെയും ഫോട്ടോയില്‍ കാണാം. പോസ്റ്റിന് പിന്നാലെ നിരവധിപേരാണ് ഗൗതം മേനോന് ആശംസകളുമായി രംഗത്തെത്തിയത്. ഫെബ്രുവരി 25നായിരുന്നു ഗൗതം വാസുദേവ് മേനോന്‍റെ പിറന്നാള്‍.

കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിൻ്റെ ബാനറില്‍ എസ്എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പക്കാ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ലിയോയില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ നിരവധി താരങ്ങള്‍ അണി നിരക്കുന്നുണ്ട്.

നേരത്തെയും ചിത്രത്തിലെ മറ്റ് താരങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ലോകേഷ് കനകരാജ് രംഗത്തെത്തിയിരുന്നു.വിജയ് നായകനാകുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ,തൃഷ,സഞ്ജയ് ദത്ത്,മൻസൂർ അലിഖാൻ,പ്രിയ ആനന്ദ് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.ചിത്രം പുറത്തിറങ്ങാനിരിക്കെ ഏറെ ആകാംക്ഷയിലാണ് ആരാധകർ.

ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ഛായാഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്. ലോകേഷിനൊപ്പം രത്‌നകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വഹിക്കുന്നത്.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം