ENTERTAINMENT

90സ് കിഡ്‌സിന്റെ നൊസ്റ്റാൾജിയ; ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന 'പല്ലൊട്ടി' ഒക്ടോബർ 25ന് തിയേറ്ററുകളിൽ

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന മലയാള ചിത്രം 'പല്ലൊട്ടി 90സ് കിഡ്‌സ്' 25ന് തിയേറ്ററുകളിലെത്തും. സിനിമ പ്രാന്തൻ പ്രൊഡക്ഷൻസ് ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ രാജാണ്.

ഇതിനോടകം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ പല്ലൊട്ടി നേടിക്കഴിഞ്ഞു. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ, ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ, അബു വളയംകുളം എന്നിവരാണ് മറ്റ് ശ്രദ്ധേയ വേഷങ്ങളിൽ.

സംവിധായകന്റെ തന്നെ കഥയ്ക്ക് ദീപക് വാസൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാമറ ഷാരോൺ ശ്രീനിവാസ്. എഡിറ്റിങ് രോഹിത് വാരിയത്, സംഗീതം മണികണ്ഠൻ അയ്യപ്പ എന്നിവരാണ്, സുഹൈൽ കോയയുടെതാണ് ചിത്രത്തിലെ വരികൾ.

പ്രൊജക്ട് ഡിസൈൻ ബാദുഷ. ആർട്ട് ഡയയറക്ടർ ബംഗ്ലാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിങ് ഡയറക്ടർ അബു വളയകുളം. ക്രിയേറ്റീവ് പരസ്യ കല കിഷോർ ബാബു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം