ENTERTAINMENT

ഇതാ കാത്തിരുന്ന ലിയോ അപ്ഡേറ്റ്; വിജയുടെ പിറന്നാൾ ദിനത്തിൽ ആദ്യഗാനമെത്തും

മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് 'ലിയോ'

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നു. വിജയുടെ പിറന്നാള്‍ ദിനമായ ജൂൺ 22ന് ലിയോയിലെ ആദ്യ ഗാനം പുറത്തുവിടുമെന്ന് സംവിധായകൻ തന്നെയാണ് അറിയിച്ചത്. കൈയില്‍ തോക്കും ചുണ്ടില്‍ സിഗരറ്റുമായി മാസ് ലുക്കിലാണ് സോങ്ങ് പോസ്റ്ററില്‍ വിജയ്.

അപ്ഡേറ്റ് പ്രഖ്യാപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് മുമ്പായി ലോകേഷ് 'റെഡിയാ?' എന്ന് ട്വീറ്റ് ചെയ്തതും വൈറലായിരുന്നു. കൃത്യം ഒരു മണിക്കൂറിന് ശേഷം റെഡിയാണെന്ന മറുപടിയുമായി വിജയും എത്തി.

ആയിരത്തിലധികം നര്‍ത്തകര്‍ക്കൊപ്പം വിജയ് എത്തുന്ന ഒരു ഗാനരംഗം അടുത്തിടിെ ചിത്രീകരിച്ചിരുന്നു. വിജയ് തന്നെയാകാം ഗാനം ആലപിച്ചതെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.

വിക്രം, കൈതി എന്നീ തന്റെ ഇരുചിത്രങ്ങളും ബന്ധപ്പെടുത്തി ലോകേഷ് ഒരു സീരിസ് സൃഷ്ടിക്കാനൊരുങ്ങുകയാണ്. ലിയോയും ഇതിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. അതുകൊണ്ടുതന്നെ ആദ്യ പാട്ട് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് 'ലിയോ' നിര്‍മ്മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം