ENTERTAINMENT

ലിയോയിലെ ആന്റണി ദാസിനെ പരിചയപ്പെടുത്തി ലോകേഷ്; സർപ്രൈസ് വീഡിയോ സഞ്ജയ് ദത്തിന്റെ ജന്മദിനത്തിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജന്മദിനത്തില്‍ സഞ്ജയ് ദത്തിനും ആരാധകർക്കും സർപ്രൈസ് ഗിഫ്റ്റുമായിലിയോ ടീം. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോയാണ് സംവിധായകൻ ലോകേഷ് കനകരാജ് പുറത്തുവിട്ടു. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്.

ആന്റണി ദാസിനെ പരിചയപ്പെടൂ.. ഞങ്ങളുടേതായി സാറിന് ഒരു ചെറിയ സമ്മാനം. താങ്കളുടെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചതില്‍ വളരെ സന്തോഷം എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പമുള്ള ലോകേഷിന്റെ ട്വീറ്റ്.

മാസ് ലുക്കിലാണ് ആന്റണി ദാസ് വരവറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്തു അരമണിക്കൂറിനുള്ളിൽ രണ്ടു ലക്ഷത്തിൽ പരം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് സഞ്ജയ് ദത്തിന്റെ ഗ്ലിംസ് വീഡിയോ.

നിരവധി ഹിന്ദി ചിത്രങ്ങളിലൂടെ ജനമനസ്സുകൾ കീഴടക്കിയ നടനാണ് സഞ്ജയ് ദത്ത്. കെജിഎഫ് എന്ന ചിത്രത്തിലെ അധീര എന്ന കൊടും വില്ലനായി എത്തി ദക്ഷിണേന്ത്യക്കാരുടെ സ്നേഹവും നേടിയെടുത്തു. ലിയോയിലൂടെ തെന്നിന്ത്യൻ സിനിമയിൽ മറ്റൊരു പ്രതിനായക കഥാപാത്രത്തിൽ എത്തുകയാണ് സഞ്ജയ് ദത്ത്. ഏറെ നിരൂപക പ്രശംസ നേടിയ കഥാപാത്രമായിരുന്നു കെജിഎഫിലെ അധീര. അതുകൊണ്ട് തന്നെ അധീരയ്ക്ക് ശേഷം സഞ്ജയ് ദത്ത് വില്ലനായി തിരശീലയിലേയ്ക്ക് എത്തുമ്പോൾ സിനിമാ പ്രേമികൾക്ക് പ്രതീക്ഷകൾ ഏറെയാണ്.

വിജയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. രക്തം തെറിപ്പിച്ച് ചുറ്റിക വീശുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. നേരത്തെ ​സ്വർണനിറത്തിലായിരുന്ന ലിയോ ടെെറ്റിൽ പോലും ചുവന്ന നിറത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. വിജയ്ക്കും സഞ്ജയ് ദത്തിനും പുറമേ തൃഷ, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന വിജയ് ചിത്രമാണിത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും