ENTERTAINMENT

ലോകേഷിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം; 'ഫൈറ്റ് ക്ലബ്' ഫസ്റ്റ് ലുക്ക്

അബ്ബാസ് എ റഹ്‌മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ഉറിയടി' വിജയ് കുമാറാണ് നായകന്‍

വെബ് ഡെസ്ക്

ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷന്‍ ഹൗസ് ജി സ്‌ക്വാഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം 'ഫൈറ്റ് ക്ലബിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അബ്ബാസ് എ റഹ്‌മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ഉറിയടി' വിജയ് കുമാറാണ് നായകന്‍. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ആദിത്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഫൈറ്റ് ക്ലബ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപനം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സുഹൃത്തുക്കളുടേയും അസോസിയേറ്റുകളേുടേയും സ്വതന്ത്ര സിനിമകള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ജി സക്വാഡ് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നതെന്ന് ലോകേഷ് നേരത്തെ പറഞ്ഞിരുന്നു. ശശിയുട കഥയില്‍ വിജയ് കുമാര്‍, ശശി, അബ്ബാസ് എ റഹ്‌മത്ത് എന്നിവര്‍ ചേര്‍ന്നാണ് ഫൈറ്റ് ക്ലബിന്റെ തിരക്കഥയൊരുക്കുന്നത്. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ കൃപകരണ്‍.

ആക്ഷന് പ്രാധാന്യം നല്‍കിയെത്തുന്ന ചിത്രത്തില്‍ വിക്കി, അമ്രിന്‍ അബുബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘട്ടനം ഒരുക്കുന്നത്. ഏഴുമലൈ ആദികേശവന്‍ ആണ് ആര്‍ട്ട് ഡയറക്ടര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സിങ് കണ്ണന്‍ ഗണപത്, കൊറിയോഗ്രാഫി സാന്‍ഡി, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ ആര്‍ ബാലകുമാര്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ വിജയ് കുമാര്‍. 2023 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും. പി ആര്‍ ഓ-പ്രതീഷ് ശേഖര്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ