ENTERTAINMENT

എല്‍സിയുവില്‍ 10 സിനിമകള്‍ കൂടി; ശേഷം ക്വിറ്റ് ചെയ്യുമെന്ന് ലോകേഷ് കനകരാജ്

എല്‍സിയു പ്ലാന്‍ സംബന്ധിച്ച് ആദ്യമായാണ് താരം വെളിപ്പെടുത്തല്‍ നടത്തുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലോകേഷ് കനകരാജിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എല്‍സിയു) തെന്നിന്ത്യന്‍ സിനിമയിലെ തന്നെ വലിയ ചര്‍ച്ചാ വിഷയമാണ്. ഇനി 10 സിനിമകള്‍ മാത്രമാണ് ചെയ്യുകയെന്നും അതിന് ശേഷം എല്‍സിയു അവസാനിപ്പിക്കുമെന്നുമാണ് ഇപ്പോള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ എല്‍സിയു പ്ലാന്‍ സംബന്ധിച്ച് ആദ്യമായാണ് താരം വെളിപ്പെടുത്തല്‍ നടത്തുന്നത്.

സിനിമയില്‍ ഒരു കൈ നോക്കാമെന്ന ആഗ്രഹമായിരുന്നു തനിക്ക് ഉണ്ടായത്

അടുത്തിടെ നല്‍കിയ ഒരു ഇന്റര്‍വ്യൂവിലാണ് ലോകേഷ് കനകരാജിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ ഒരു കൈ നോക്കാമെന്ന ആഗ്രഹമായിരുന്നു തനിക്ക് ഉണ്ടായത്. നിര്‍മാതാക്കളുടെ സഹായത്തോടെ എല്‍സിയു എന്ന ആശയം വളര്‍ത്തുകയുമാണ് ലക്ഷ്യം. ഇങ്ങനെ ഒരു യൂണിവേഴ്‌സ് സംഭവിച്ചതിന് കൂടെ വര്‍ക്ക് ചെയ്ത അഭിനേതാക്കള്‍, നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 സിനിമകള്‍ നിര്‍മിച്ച ശേഷം സിനിമാ നിര്‍മാണത്തില്‍ നിന്ന് തന്നെ വിരമിക്കാനാണ് തീരുമാനമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. താരത്തിന്റെ ഈ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരെയും തമിഴ് സിനിമാ മേഖലയെയും ഞെട്ടിച്ചിരിക്കുകയാണ്.

വിജയ് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ 'ലിയോ'യാണ് ലോകേഷ് ഒരുക്കുന്ന ഇപ്പോഴത്തെ ചിത്രം

വിജയ് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ 'ലിയോ'യാണ് ലോകേഷ് ഒരുക്കുന്ന ഇപ്പോഴത്തെ ചിത്രം. തൃഷയാണ് ചിത്രത്തിലെ നായിക. പ്രിയ ആനന്ദ്, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോന്‍, മിഷ്‌കിന്‍, സാന്റി മായാദേവി, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'ലിയോ' യുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകും. അതിന് ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു