ENTERTAINMENT

മാത്യു പെറിയുടെ മരണം: നിരവധി പേർക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തല്‍

വെബ് ഡെസ്ക്

അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ 'ഫ്രണ്ട്‌സ്' താരം മാത്യു പെറിയുടെ മരണത്തില്‍ ദുരൂഹത നീളുന്നു. മരണവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് ബന്ധമുണ്ടെന്ന് ലോസ് ആഞ്ചലസ് പോലീസ് കണ്ടെത്തിയതായി വാര്‍ത്താ പോര്‍ട്ടലായ പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. മാത്യു പെറിയുടെ മരണം കെറ്റാമിന്റെ അമിതോപയോഗം മൂലമാണെന്ന് ലോസ് ആഞ്ചല്‍സ് മെഡിക്കല്‍ എക്‌സാമിനര്‍ ഡിസംബറില്‍ പോസ്റ്റ്മാര്‍ട്ടത്തില്‍ സൂചിപ്പിച്ചിരുന്നു.

സംശയിക്കപ്പെടുന്നവര്‍ക്കെതിരെ കുറ്റം ചുമത്തണോ വേണ്ടയോ എന്നുള്ള അന്തിമ തീരുമാനം അമേരിക്കന്‍ അറ്റോണിയുടേതാണെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്‌മെന്റും (എല്‍എപിഡി) ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും (ഡിഎഇ) അമേരിക്കന്‍ പോസ്റ്റല്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്നാണ് മാത്യുവിന്റെ മരണം അന്വേഷിച്ചത്. മാത്യുവിന്റെ വസതിയില്‍നിന്ന് കണ്ടെത്തിയ കെറ്റാമിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു.

മാത്യു പെറിയെ ഒക്ടോബര്‍ 29നാണ് ലോസ് ഏഞ്ചലസിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാത്യു പെറി കെറ്റാമിന്‍ ഇന്‍ഫ്യൂഷന്‍ തെറാപ്പിയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വിഷാദ രോഗവുമായി ബന്ധപ്പെട്ട ചികിത്സയയ്ക്കുവേണ്ടിയായിരുന്നു കെറ്റാമിന്‍ മരുന്ന് നല്‍കിയത്. ഡിസോസിയേറ്റീവ് അനസ്‌ത്യേഷയെന്ന നിലയില്‍ ഈ ചികിത്സയ്ക്കിടയില്‍ കെറ്റാമിന്‍ മരുന്ന് ഉപയോഗിക്കാറുമുണ്ട്.

ഫ്രണ്ട്സ് സീരിസിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച മാത്യു പെറി അതിലെ കഥാപാത്രത്തിന്റെ പേരായ ചാന്‍ഡ്‌ലര്‍ എന്നായിരുന്നു അറിയപ്പെട്ടത്. 1994 മുതല്‍ പത്ത് വര്‍ഷം നീണ്ടുനിന്ന സീരിസിന്റെ റീ യൂണിയനിലാണ് മാത്യു പെറി അവസാനമായി പങ്കെടുത്തത്.

1979ല്‍ 240-റോബര്‍ട്ട് എന്ന സീരിസിലൂടെ ബാലതാരമായിട്ടാണ് മാത്യു പെറി ടെലിവിഷന്‍ അരങ്ങേറ്റം കുറിച്ചത്. നോട്ട് നെസെസറിലി ദ ന്യൂസ് (1983), ചാള്‍സ് ഇന്‍ ചാര്‍ജ് (1985), സില്‍വര്‍ സ്പൂണ്‍സ് (1986), ജസ്റ്റ് ദ ടെന്‍ ഓഫ് അസ് (1988), ഹൈവേ ടു ഹെവന്‍ (1988) തുടങ്ങിയ ഷോകളിലൂടെ മാത്യു ശ്രദ്ധേയനായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ഫ്രണ്ട്സ്, ലവേഴ്സ്, ആന്റ് ദ ബിഗ് ടെറിബിള്‍ തിംഗ്' എന്ന മാത്യു പെറിയുടെ ഓര്‍മകുറിപ്പുകള്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഒടുവില്‍ അജിത്കുമാര്‍ തെറിച്ചു; ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി

'തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി, ഇപ്പോള്‍ പാലക്കാടും കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു'; ആഞ്ഞടിച്ച് അന്‍വര്‍

'കോഴിക്കോട്-മലപ്പുറം ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണം'; ഡിഎംകെയുടെ നയം പ്രഖ്യാപിച്ച് പി വി അന്‍വര്‍

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; സീറോ മലബാർ സഭയുടെ തലവനെ ഒഴിവാക്കി, തട്ടിലിന് തിരിച്ചടിയായത് സഭാപ്രതിസന്ധിയിലെ ഇരട്ടത്താപ്പ്?