ENTERTAINMENT

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം; നയൻതാര ചിത്രത്തിനെതിരെ കേസെടുത്ത് മുംബൈ പോലീസ്

മുംബൈ എൽടി മാർഗ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ ഫയൽ ചെയ്തത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് തെന്നിന്ത്യൻ താരം നയൻതാര അഭിനയിച്ച ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പോലീസ്. നയൻതാര നായികയായി എത്തിയ 'അന്നപൂരണി' എന്ന ചിത്രത്തിനെതിരെയാണ് ആരോപണം.

ചിത്രം ലവ് ജിഹാദിന് പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ച് ഹിന്ദു ഐടി സെൽ എന്ന സംഘടനയാണ് മുംബൈയിൽ പരാതി നൽകിയത്. സംഭവത്തിൽ മുംബൈ എൽടി മാർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ ഫയൽ ചെയ്തു.

ചിത്രത്തിലെ നായകകഥാപാത്രമായ ജയ് ശ്രീരാമൻ മാംസാഹാരം കഴിക്കുന്നയാളായിരുന്നുവെന്ന് പറയുന്നുണ്ടെന്നും ഇത് മതവികാരം വൃണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ 'അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ്' നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് പരാതിയുമായി ഹിന്ദു ഐടി സെൽ പരാതിയുമായി എത്തിയത്.

ഒരു പാചകക്കാരിയാകാൻ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പെൺകുട്ടിയായിട്ടാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. ഒരു ക്ഷേത്ര പൂജാരിയുടെ മകൾ ആയതിനാൽ, നോൺ-വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യാൻ അന്നപൂരണിയെന്ന നായിക കഥാപാത്രം ബുദ്ധിമുട്ടുന്നതും സിനിമയുടെ പശ്ചാത്തലമാകുന്നുണ്ട്.

ചിത്രത്തിലെ ഒരു രംഗത്ത് ഒരു പാചക മത്സരത്തിന് മുമ്പ് സ്‌കാർഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക വിധി പ്രകാരം നിസ്‌കരിക്കുന്നുണ്ടെന്നും ഈ രംഗം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് ആരോപണം.

പാചകം ചെയ്യുന്നതിന് മുമ്പ് നിസ്‌കരിക്കുമ്പോൾ തന്റെ ബിരിയാണിക്ക് അസാധാരണമായ രുചിയുണ്ടായിരുന്നുവെന്ന് കോളേജിലെ ഒരു സുഹൃത്ത് നയൻതാരയുടെ കഥാപാത്രത്തിനോട് പറയുന്ന രംഗമുണ്ടെന്നും ഹിന്ദു ഐടി സെൽ ആരോപിക്കുന്നു.

കഴിഞ്ഞ ഡിസംബർ 1 നാണ് അന്നപൂരണിയെന്ന ചിത്രം തീയേറ്ററുകളിൽ എത്തിയത്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നയൻതാര, ജയ്, എന്നിവർക്കൊപ്പം സത്യരാജും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ