ENTERTAINMENT

അജിത്തിന് ജന്മദിനം; A 62 വിന്റെ പേര് പ്രഖ്യാപിച്ച് നിർമാതാക്കൾ

മഗിഷ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷർ ആവേശത്തോടെ കാത്തിരുന്ന ആ അപ്ഡേറ്റ് എത്തി. അജിത്തിന്റെ A 62 വിന്റെ പേര് പ്രഖ്യാപിച്ചു. വിടാമുയർച്ചി എന്നാണ് ചിത്രത്തിന്റെ പേര് . ( അവസാനിക്കാത്ത പരിശ്രമം എന്നാണ് പേരിന്റെ അർത്ഥം) പ്രയ്തനങ്ങൾ ഒരിക്കലും പരാജയപ്പെടില്ല എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ . അജിത്തിന് ജന്മദിന സമ്മാനമായിട്ടാണ് പേര് പ്രഖ്യാപിച്ചത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം.

ആക്ഷൻ ത്രില്ലർ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആക്ഷൻ ത്രില്ലർ ചിത്രങ്ങൾക്ക് പേര് കേട്ട സംവിധായകനാണ് മഗിഷ് തിരുമേനി. ഉദയനിധി സ്റ്റാലിൻ നായകനായ കലൈഗ തലൈവനാണ് മഗിഷ് തിരുമേനി ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രം

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് A62. 2013 ലെ തന്റെ സ്വപ്ന ചിത്രമെന്ന തരത്തിൽ വിഘ്നേഷ് തന്നെ ചിത്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ വിഘ്നേഷ് ഒരുക്കിയ കഥ അജിത്തിന് ഇഷ്ടപ്പെട്ടില്ല. തുടർന്നാണ് സംവിധായകനെ മാറ്റിയത്.

ചിത്രം ദീപാവലി റിലീസായി തീയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിടാമുയർച്ചി പൂർത്തിയായ ശേഷമാകും അജിത്തിന്റെ വേൾഡ് ടൂർ

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്