ENTERTAINMENT

റഹ്‌മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ഇന്ത്യയുടെ യശസുയർത്തിയ പ്രതിഭ; കീരവാണിയും സംഗീതയാത്രയും

വെബ് ഡെസ്ക്

കര്‍ണാടക സംഗീതത്തിലെ ഒരു രാഗമാണ് കീരവാണി, എല്ലാ ഭാവങ്ങളും ഉള്‍ക്കൊള്ളുന്ന രാഗം. ആ രാഗം പോലെ തന്നെയാണ് കീരവാണിയുടെ സംഗീത യാത്രയും.

1961 ല്‍ വിശാഖപട്ടണത്തിലെ സംഗീത കുടുംബത്തിലാണ് കീരവാണിയുടെ ജനനം. കവിയും സംഗീതജ്ഞനുമായ അച്ഛന്‍ ശിവശക്തി ദത്ത മകന് കീരവാണി എന്ന ഇഷ്ടരാഗത്തിന്‌റെ പേര് നല്‍കിയത് പോലും സംഗീതത്തിലൂടെ വേണം മകന്‍ അറിയപ്പെടാന്‍ എന്ന ആഗ്രഹത്തിലായിരുന്നു .

എണ്‍പതുകളുടെ അവസാനത്തില്‍ സി രാജാമണിക്കും കെ ചക്രവര്‍ത്തിയ്ക്കുമൊപ്പം അസിസ്റ്റന്റ് കംപോസറായിട്ടാണ് സംഗീത യാത്രയുടെ തുടക്കം. 90 ല്‍ കല്‍ക്കി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ചിത്രം പുറത്തിറങ്ങിയില്ല . തൊട്ടുപിന്നാലെ മനസ് മമത എന്ന ചിത്രവും രാം ഗോപാല്‍ വര്‍മ്മയുടെ ക്ഷണ ക്ഷണനം എന്ന തെലുങ്കു ചിത്രവും തേടിയെത്തി. 15 -ാം നൂറ്റാണ്ടിലെ സംഗീത സംവിധായകനായ അന്നമാചാര്യയെ പറ്റിയുള്ള അന്നമയ്യ (1997 ) എന്ന തെലുങ്ക് ചിത്രത്തിലെ ഇരുപതോളം ഗാനങ്ങൾ കമ്പോസ് ചെയ്തതിലൂടെയാണ് കീരവാണി തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. ദേശീയ അവാർഡും നിരവധി സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ഇതിലൂടെ ലഭിച്ചിരുന്നു. എ ആർ റഹ്മാൻ തമിഴ് ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച് ഹിന്ദി ചലച്ചിത്ര മേഖലയിലേക്ക് സ്ഥാനം ഉറപ്പിച്ചു വരുന്ന സമയം കൂടിയായിരുന്നു അത്. ക്ഷണ ക്ഷണനത്തിലെ ജാമു രാത്തിരി എന്നതുള്‍പ്പെടെയുള്ള ഗാനങ്ങള്‍ ഹിറ്റായതോടെ ദക്ഷിണേന്ത്യന്‍ പിന്നണിഗാന രംഗത്ത് പ്രശസ്തനായി കീരവാണി. സംഗീതത്തിന് ഭാഷകളില്ലെന്നത് പറയുന്ന പോലെ, ഹിന്ദി തമിഴ് മലയാളം അങ്ങനെ ഭാഷയുടെ അന്തരങ്ങള്‍ ഭേദിച്ച് ആ യാത്ര തുടര്‍ന്നു. വിവിധ ഭാഷകളിലായി 220 ലേറെ ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. ഇതിനിടെ ഗായകനുമായി .

പക്ഷെ ദേശീയപുരസ്‌കാരം ഉള്‍പ്പെടെ പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി കയറുമ്പോഴും പല ഭാഷകളില്‍ പല പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് കീരവാണി എന്ന ഒറ്റപേരിന്‌റെ മാറ്റ് കുറച്ചു. തമിഴും മലയാളവും അറിയാവുന്ന ആളുകൾക്ക് മരഗതമണി, ഹിന്ദിയില്‍ എം എം ക്രീം , പേരുകള്‍ പലത് കേട്ടു, പക്ഷെ പ്രതിഭ ഒന്നാണെന്ന് സാധാരണ പ്രേക്ഷകന്‍ തിരിച്ചറിയാന്‍ വൈകി . അതിനെ കുറിച്ചു ചോദിച്ചാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത പേരുകള്‍ സ്വീകരിച്ചാലും സംഗീതം ഒന്നാണെന്നാണ് മറുപടി . സംഖ്യാശാസ്ത്രമനുസരിച്ചും നാള്‍ നോക്കിയുമൊക്കെ പേരിന് മാറ്റം വരുത്തി പ്രശസ്തിയിലേക്ക് കുതിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കിടയില്‍ കീരവാണി കലാകാരന്‍ മാത്രമാകുന്നത് ഇതുകൊണ്ടാണ്.

പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം എ ആര്‍ റഹ്‌മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ പ്രതിഭയെന്ന നിലയില്‍ കൂടിയാണ് കീരവാണി ഇനി ചരിത്രത്തിലിടം നേടുക. അപ്പോഴും മകനെന്ന നിലയില്‍ കീരവാണിയുടെ സന്തോഷം ഒരുപക്ഷെ ലോകപ്രശസ്ത വേദിയില്‍, അച്ഛന്‌റെ ആഗ്രഹം പോലെ കീരവാണി എന്ന പേര് ഉയര്‍ന്ന് കേട്ടതിലാകാം

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി