ENTERTAINMENT

'മദഭരമിഴിയോരം വസന്തത്തിൻ കാലം...'; മലൈക്കോട്ടൈ വാലിബനിലെ മൂന്നാം ഗാനം

പ്രീതി പിള്ളയാണ് ഗാനം ആലപിച്ചിരിക്കുന്നത്, പി എസ് റഫീഖിന്റേതാണ് വരികൾ

വെബ് ഡെസ്ക്

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മറ്റൊരു ഗാനം കൂടെ റിലീസായി. 'മദഭരമിഴിയോരം വസന്തത്തിൻ കാലം' എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളയാണ്. പി എസ് റഫീഖിന്റേതാണ് വരികൾ. തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി ഈ ഗാനം നിലകൊള്ളുന്നുവെന്നാണ് ഗാനത്തെക്കുറിച്ച് ഗായിക പ്രീതി പിള്ള പറഞ്ഞത്.

"സിനിമയ്‌ക്കുള്ളിൽ ഈ ഗാനം വിവിധ വ്യാഖ്യാനങ്ങൾക്ക് വിധേയമാകുന്നു, എല്ലാ ശ്രോതാക്കൾക്കും ഒരു പോലെ ഈ ഗാനം ഇഷ്ടപെടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. സംഗീത ആവിഷ്‌കാരത്തിലെ അതുല്യമായ പരീക്ഷണമായി ഇത് നിലകൊള്ളുന്നു. എന്റെ കരിയറിൽ ഈ ഗാനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഈ പാട്ടിനു വേണ്ടി ധാരാളം എക്സ്പെരിമെന്റ്സും തയ്യാറെടുപ്പുകളും ചെയ്തിട്ടുണ്ട്, അതുകൊണ്ടു തന്റെ ഒരു ഗായിക മാത്രമല്ല ഒരു വോക്കൽ പ്രൊഡ്യൂസർ ആയി കുറെ ബഹുമാന്യരായ ആർട്ടിസ്റ്റിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടയിൽ ഈ ഗാനം ഹിന്ദിയിൽ എഴുതാനുള്ള അവസരം കിട്ടി. ഈ പാട്ടും പാട്ടിന്റെ കഥയും വരികളുടെ കഥയും കേൾക്കുന്നവർക്ക് ഇഷ്ടപെടട്ടെ, ഇതിലെ ദൃശ്യങ്ങൾ മനോഹാരിത സമ്മാനിക്കുമെന്നുറപ്പാണെന്ന്," പ്രീതി പിള്ള പറഞ്ഞു.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഡബ്ബ് ചെയ്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ്. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175ൽ പരം സ്‌ക്രീനുകളിൽ ആണ് വിദേശത്ത് ചിത്രം പ്രദർശിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ