ENTERTAINMENT

ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജമൗലി; പുതിയ ചിത്രം കാട് പശ്ചാത്തലമാക്കി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആർ ആർ ആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം പുതിയ ചിത്രം, ഹനുമാന്റെ കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ളതെന്ന് സൂചന. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം അവസാനം തീയേറ്ററുകളിലെത്തും. തിരക്കഥ എഴുതി കൊണ്ടിരിക്കുന്ന ചിത്രം മഹേഷ് ബാബുവിന്റെ ആദ്യ പാൻ ഇന്ത്യൻ സിനിമ കൂടിയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഹാഭാരതത്തിന്റെയും രാമയണത്തിന്റെയും സാരാംശങ്ങൾ ഉൾക്കൊണ്ടാണ് രാജമൗലി ആർ ആർ ആറിലെ പ്രധാന കഥാപാത്രങ്ങളേയും അവതരിപ്പിച്ചത്. പുതിയ ചിത്രത്തിലും ആ രീതി തന്നെയായിരിക്കും അവംലബിപ്പിക്കുകയെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു . കാട്ടിലെ അനീതികളോട് പോരാടിയ ഹനുമാന്റെ ചരിത്രം ഉൾക്കൊണ്ടായിരിക്കും രാജമൗലിയുടെ കഥാപാത്ര നിർമിതിയെന്നാണ് സൂചന

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ഏറ്റെടുക്കാനും മുൻനിര നിർമാണ കമ്പനികൾ തമ്മിൽ മത്സരമാണ്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളടക്കം ഉറപ്പ് നൽകി ഡിസ്നിയും സോണിയുമാണ് ചിത്രത്തിന്റെ നിർമാണം ഏറ്റെടുക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്