ENTERTAINMENT

ഇന്ത്യന്‍ സൈന്യത്തിന്റെ യെമന്‍ ദൗത്യം, മേജര്‍ രവിയുടെ 'ഓപ്പറേഷൻ റാഹത്തി'ന് തുടക്കം,

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മേജർ രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഓപ്പറേഷന്‍ റാഹത്'.

ദ ഫോർത്ത് - കൊച്ചി

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മേജർ രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഓപ്പറേഷന്‍ റാഹത്'. ചിത്രത്തിൻ്റെ പൂജാ സ്വിച്ചോൺ കർമ്മം, പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ വെച്ച് നിർവഹിച്ചു. തമിഴ് താരം ശരത് കുമാർ നായകനാവുന്ന ചിത്രം 'സൗത്തിൽ നിന്നുള്ള ഇന്ത്യൻ ചിത്രം' എന്ന വിശേഷണത്തോടെയാണ് എത്തുന്നത്.

2013-ൽ ഉത്തരാഖണ്ഡിൽ നടന്ന വെള്ളപ്പൊക്കത്തിൽ പെട്ടുപോയവരെ രക്ഷിക്കാനായിരുന്നു 'ഓപ്പറേഷൻ രാഹത്ത്' എന്ന പേരിൽ ആദ്യത്തെ ദൗത്യം നടത്തിയത്. എന്നാൽ 'ഓപ്പറേഷൻ റാഹത്ത്' ലോകശ്രദ്ധ പിടിച്ചുപറ്റിയത് 2015-ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനത്തോടെയായിരുന്നു. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ഈ ചിത്രം ഒരുക്കുന്നത്. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അർജുൻ രവി നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ കഥയും , തിരക്കഥയും കൃഷ്ണകുമാർ കെ ആണ് ഒരുക്കുന്നത്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. എഡിറ്റർ ഡോണ്‍ മാക്സ് എഡിറ്റിങ് നിർവ്വഹിക്കുന്ന ചിത്രത്തിൽ രഞ്ജിന്‍ രാജ് സംഗീതം ചെയ്യുന്നു, ചീഫ് എക്സിക്യൂട്ടീവ് - ബെന്നി തോമസ്‌, വസ്ത്രാലങ്കാരം - വി സായ് ബാബു, കലാസംവിധാനം - ഗോകുല്‍ ദാസ്‌, മേക്കപ്പ് - റോണക്സ്‌ സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ - പ്രവീണ്‍ ബി മേനോന്‍, അസോസിയേറ്റ് ഡയറക്ടർ - പരീക്ഷിത്ത് ആർ എസ്, ഫിനാന്‍സ് കണ്‍ട്രോളർ - അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടർ - രതീഷ്‌ കടകം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈൻ - സുഭാഷ് മൂണ്‍മാമ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ