ENTERTAINMENT

പ്രത്യേക ഴോണർ പറയാൻ കഴിയാത്ത സിനിമയാണ് വാലിബൻ, അമർചിത്രകഥ പോലെയൊന്ന്: ലിജോ ജോസ് പെല്ലിശ്ശേരി

മോഹൻലാലിന്റെ കഥാപാത്രമായ വാലിബൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥാഗതി വികസിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രത്യേക ഴോണർ പറയാൻ കഴിയാത്ത സിനിമയാണ് മോഹൻലാൽ നായകനാകുന്ന ' മലൈക്കോട്ടൈ വാലിബൻ ' എന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലിജോ ഇക്കാര്യം പറഞ്ഞത്.

ഒരു അമർചിത്രക്കഥ പോലെയാണ് ഈ സിനിമ. കാല ദേശ അതിർവരമ്പുകൾ ഇല്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ചിത്രം കണ്ട് പ്രേക്ഷകരാണ് കാലഘട്ടം വിലയിരുത്തേണ്ടതെന്നും ലിജോയും നടൻ മോഹൻലാലും പറഞ്ഞു. വാലിബൻ, രംഗറാണി, ചമതകൻ, ചിന്നപ്പയ്യൻ, അയ്യനാർ തുടങ്ങിയ കഥാപാത്രങ്ങളാണ് ചിത്രത്തിൽ ഉള്ളത്.

മോഹൻലാലിന്റെ കഥാപാത്രമായ വാലിബനെ ചുറ്റിപ്പറ്റിയാണ് കഥാഗതി വികസിക്കുന്നത്. മോഹൻലാൽ, സൊനാലി കുൽക്കർണി, ഹരിപ്രശാന്ത്, ആൻഡ്രിയ റവേര, ഹരീഷ് പേരടി, മണികണ്ഠൻ, സഞ്ജന തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ ഉള്ളത്.

ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം സെൻസർ ചെയ്തിരിക്കുന്നത്. അതേസമയം, ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ഒരുങ്ങുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വാലിബന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യവാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.

പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ