ENTERTAINMENT

മോഹന്‍ലാല്‍ അവതരിക്കുന്നു 'മലൈക്കോട്ടെ വാലിബനായി' ; ലിജോ ചിത്രം ടൈറ്റില്‍ പോസ്റ്റര്‍

'മലൈക്കോട്ടെ വാലിബന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹന്‍ലാല്‍ തന്നെയാണ് പുറത്ത് വിട്ടത്.

വെബ് ഡെസ്ക്

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'മലൈക്കോട്ടെ വാലിബന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹന്‍ലാല്‍ തന്നെയാണ് പുറത്ത് വിട്ടത്. 'മലയാളത്തിന്റെ മോഹന്‍ലാല്‍' അവതരിക്കുന്ന എന്ന വിശേഷണത്തോടെയാണ് ടൈറ്റില്‍. പോസ്റ്ററിന്റെ പല ഭാഗങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു 23 ന് ടൈറ്റില്‍ പോസ്റ്റര്‍ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

'മലയാളത്തിന്റെ മോഹന്‍ലാല്‍' അവതരിക്കുന്ന എന്ന വിശേഷണത്തോടെയാണ് ടൈറ്റില്‍.

നിര്‍മാതാക്കളില്‍ ഒരാളായ ഷിബു ബേബി ജോണിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ദൃശ്യവിസ്മയം ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഒക്ടോബര്‍ 25 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇനിയും പുറത്തുവിട്ടിട്ടില്ല. ആദ്യമായി മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ഒരുക്കുന്ന ചിത്രമെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്