ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാന് ഷെഡ്യൂള്‍ പൂര്‍ത്തിയായി. 77 ദിവസമാണ് ലിജോയും സംഘവും രാജസ്ഥാനിൽ ചിത്രീകരണം നടത്തിയത്. ഇതോടെ ചിത്രത്തിന്റെ രണ്ടുഘട്ടങ്ങള്‍ പൂര്‍ത്തിയായി. മേയിലാണ് അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും. ഇപ്പോഴിതാ ഷെഡ്യൂള്‍ അവസാനിപ്പിച്ച് ലിജോ സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കാൻ ഒപ്പം പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് നന്ദി പറയുന്നതിനൊപ്പം ഷൂട്ടിങ്ങിന്റെ സങ്കീർണതകളും ഷെഡ്യൂള്‍ പൂർത്തിയായ സന്തോഷവും ലിജോ പങ്കുവയ്ക്കുന്നുണ്ട്.
''വലിയ തരത്തിലുള്ള, നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്തെടുക്കാൻ ബുദ്ധിമുട്ടുള്ള, ഒരുപാട് സീക്വൻസുകളുള്ള സിനിമയായിരുന്നു നമ്മുടെ സിനിമ. രാജസ്ഥാൻ പോലെ ഒരു സ്ഥലത്ത് അത് ഷൂട്ട് ചെയ്തെടുക്കണമായിരുന്നു. അത് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ. എല്ലാവര്‍ക്കും നന്ദി''- ലിജോ പറഞ്ഞു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും പ്രവര്‍ത്തിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ക്കുള്ള നന്ദിയും ലിജോ അറിയിച്ചു.
ആമേൻ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീഖും ലിജോയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടെ വാലിബന്‍. മെയ് അവസാനത്തോടെ ചിത്രത്തിന്റെ നിർമാണം പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. ആക്ഷൻ എന്റർടെയ്നർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് റഫീഖാണ്. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രശാന്ത് പിള്ളയാണ് സംഗീതം. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, സുചിത്ര നായര്‍ തുങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.