ENTERTAINMENT

'ആളുകളോട് ദയാപൂർവം പെരുമാറൂ'; അവതാരകൻ ജിമ്മി കിമ്മലിന് മലാലയുടെ മറുപടി

ഓസ്കർ വേദിയിൽ റെഡ് കാർപറ്റിൽ താരങ്ങൾക്കൊപ്പം ചുവടുവെച്ച മലാല തിളങ്ങുന്ന സിൽവർ ഗൗൺ ധരിച്ചാണെത്തിയത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

95-ാമത് ഓസ്‌കർ വേദിയിൽ റെഡ് കാർപറ്റിൽ ഫാഷനിലൂടേയും നിലപാടുകളിലൂടേയും തിളങ്ങി സാമൂഹ്യ പ്രവർത്തകയും സമാധാന നൊബേൽ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായ്. ഓസ്‌കർ വേദിയിൽ അവതാരകൻ ജിമ്മി കിമ്മൽ പരിഹാസ രൂപത്തിൽ ചോദിച്ച ചോദ്യമാണ് മലാലയെ ചൊടിപ്പിച്ചത്.

'സ്പിറ്റ്‌ഗേറ്റ് വിവാദ'വുമായി ബന്ധപ്പെട്ട ചോദ്യമാണ് അവതാരകൻ ജിമ്മി കിമ്മൽ മലാലയോട് ചോദിച്ചത്. മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടിയും സ്ത്രീകളുടേയും കുട്ടികളുടേയും വിദ്യാഭ്യാസത്തിനുമായി പോരാടുന്ന നിങ്ങൾ ഒരു പ്രചോദനമാണെന്നായിരുന്നു ജിമ്മി സംസാരിച്ച് തുടങ്ങിയത്. ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ പുരസ്‌കാര ജേതാവെന്ന നിലയിൽ ക്രിസ് പൈനിന് നേരെ ഹാരി സ്റ്റൈൽസ് തുപ്പി എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു ജിമ്മിയുടെ ചോദ്യം.

എന്നാൽ ജിമ്മിയുടെ ചോദ്യത്തിന് താൻ സമാധാനത്തെ കുറിച്ച് മാത്രമേ സംസാരിക്കൂ എന്നായിരുന്നു മലാല മറുപടി . മലാലയുടെ മറുപടി കേട്ടതും വേദിയിലുള്ളവരെല്ലാം കൈയടിയോടെ സ്വീകരിച്ചു. ഇതിന്റെ വീഡിയോ പിന്നീട് മലാല ട്വീറ്റ് ചെയ്തിരുന്നു. ജിമ്മിയെ പരോക്ഷമായി വിമർശിച്ച് ആളുകളോട് ദയാപൂർവ്വം പെരുമാറുക എന്നും മലാല കുറിച്ചു.

2022 ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ, 'ഡോണ്ട് വറി ഡാർലിങ്' എന്ന സിനിമയുടെ പ്രൊമോഷനിടെയാണ് ഹാരി സ്റ്റൈൽസ് ക്രിസ് പൈന് മേൽ തുപ്പി എന്ന വിവാദം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. എന്നാൽ വിവാദങ്ങൾക്ക് പിന്നാലെ ഹാരി തുപ്പിയിട്ടില്ലെന്ന് വ്യക്തമാക്കി ക്രിസ് പൈൻ രംഗത്തുവരികയും പ്രശ്നങ്ങൾ ശാന്തമാവുകയും ചെയ്തിരുന്നു. ഈ വിഷയമാണ് ജിമ്മി വീണ്ടും ഓസ്കർ വേദിയിൽ മലാലയോട് ഉന്നയിച്ചത്

ഓസ്കർ വേദിയിൽ റെഡ് കാർപറ്റിൽ താരങ്ങൾക്കൊപ്പം ചുവടുവെച്ച മലാല തിളങ്ങുന്ന സിൽവർ ഗൗൺ ധരിച്ചാണെത്തിയത്. മലാലയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. റാൽഫ് ലോറന്റെ കളക്ഷനിൽ നിന്നുള്ള ഗൗണിനൊപ്പം പ്ലാറ്റിനം കമ്മലും വജ്രവും മരതകവും ചേർന്ന മോതിരങ്ങളും അണിഞ്ഞാണ് മലാല ചടങ്ങിനെത്തിയിരുന്നത്. ഭർത്താവ് അസ്സർ മാലിക്കും ഒപ്പമുണ്ടായിരുന്നു

സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ് എന്ന തന്റെ ഡോക്യുമെന്ററിയെ പ്രതിനിധീകരിച്ചാണ് മലാല ചടങ്ങിലെത്തിയത്. ഓസ്‌കറിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ് .

പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരത്തിലേക്ക്‌, 92 ദിവസത്തിനിടെ വര്‍ധിച്ചത് 159 രൂപയോളം

വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ റോക്കറ്റ് വര്‍ഷം; ഏഴു പേര്‍ കൊല്ലപ്പെട്ടു

പ്രകൃതി ദുരന്തങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ കവര്‍ന്നത് 5 ലക്ഷത്തിലധികം ജീവനുകള്‍; കാലാവസ്ഥാ വ്യതിയാനം ഭൂമിയെ രൂക്ഷമായി ബാധിക്കുന്നു

എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം

ലോകത്ത് ക്ഷയരോഗം കുതിച്ചുയരുന്നു; കഴിഞ്ഞ വർഷം ബാധിച്ചത് 80 ലക്ഷം പേരെ