ENTERTAINMENT

തെലുങ്കിൽ അരങ്ങേറ്റം കുറിച്ച് മാളവിക മോഹനൻ; പക്ഷെ അത് 'ആ ചിത്രമല്ലെന്ന്' താരം

ക്രിസ്റ്റി ആണ് മാളവികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

എന്റർടെയ്ൻമെന്റ് ഡെസ്ക്

പവൻ കല്യാണിനോടൊപ്പം തെലുങ്ക് സിനിമയിൽ നായികയാവുന്നുവെന്ന വാർത്തകൾ നിഷേധിച്ച് നടി മാളവിക മോഹൻ. പവൻ കല്യാൺ നായകനാകുന്ന 'ഉസ്താദ് ഭഗത് സിംഗ് ' എന്ന സിനിമയിൽ സംവിധായകൻ ഹരീഷ് ശങ്കർ മാളവികയെ നായികയായി കാസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിന്നാലെയാണ് വാർത്ത നിഷേധിച്ച് മാളവിക ട്വീറ്റ് ചെയ്തത്. ' പവൻ കല്യാണിനോട് തികഞ്ഞ ബഹുമാനമുണ്ട്, പക്ഷെ ഞാൻ ഈ പ്രോജക്ടിന്റെ ഭാഗമല്ല. ഇതൊരു വ്യാജ വാർത്തയാണ്' മാളവിക വ്യക്തമാക്കി.

എന്നാൽ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണെന്ന സന്തോഷവാർത്തയും താരം ആരാധകരോട് പങ്കുവച്ചു. 'ഞാനിപ്പോൾ ഒരു തെലുങ്ക് സിനിയിൽ നായികയായി അഭിനയിക്കുന്നുണ്ട്. എന്റെ ആദ്യത്തെ തെലുങ്ക് സിനിമയായതിനാൽ ഞാൻ വളരെ സന്തോഷത്തിലാണ് ' മാളവിക പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. പ്രഭാസ് നായകനാകുന്ന, മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാളവിക ഇപ്പോൾ അഭിനയിക്കുന്നത്. 'ഉസ്താദ് ഭഗത് സിംഗ്' അടുത്ത മാസമാണ് ചിത്രീകരണം ആരംഭിക്കുക.

വിക്രവും പാ രഞ്ജിത്തും സിനിമയ്ക്കായി ഒന്നിക്കുമെന്ന് പ്രഖ്യപിച്ചത് മുതല്‍, സിനിമക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍

ക്രിസ്റ്റി ആണ് മാളവികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. നവാഗതനായ ആൽവിൽ ഹെൻറി സംവിധാനമായ ചിത്രത്തിൽ മാത്യു തോമസും പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു. ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മാളവിക മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയാണ് ക്രിസ്റ്റി.

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രമായ 'തങ്കലാന്‍' ആണ് മാളവികയുടെ വരാനിരിക്കുന്ന ചിത്രം. ഇതിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ ചിത്രം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷൂട്ടിൽ സെറ്റിൽ നിന്ന് വിക്രമെടുത്ത ഒരു ചിത്രം മാളവിക പങ്കുവെച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കാലാ, കബാലി, മദ്രാസ്, സാര്‍പ്പട്ട പരംമ്പരൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തന്‍റേതായ സംവിധാന ശൈലി സൃഷ്ടിച്ച സംവിധായകനാണ് പാ രഞ്ജിത്ത്. വിക്രവും പാ രഞ്ജിത്തും സിനിമയ്ക്കായി ഒന്നിക്കുമെന്ന് പ്രഖ്യപിച്ചത് മുതല്‍, സിനിമക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം