ENTERTAINMENT

ജയിലർ സിനിമ വീണ്ടും പ്രശ്നത്തിൽ; സമരത്തിനൊരുങ്ങി സംവിധായകൻ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയ്ക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സക്കീർ മഠത്തിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ധ്യാൻ ശ്രീനിവാസൻ നായകനായ മലയാള ചിത്രം ജയിലറിന് തീയേറ്ററുകൾ ലഭിക്കുന്നില്ലെന്ന് പരാതി. ഓഗസ്റ്റ് പത്തിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനായി നൂറിലേറെ തീയേറ്ററുകളുമായി നേരത്തെ ധാരണയായിരുന്നു. എന്നാൽ അവസാന നിമിഷം പകുതിയിലേറെ പേർ പിൻമാറിയെന്നും എല്ലാ തീയേറ്ററുകളും തമിഴ് ചിത്രം ജയിലറിനായി ഷോ മാറ്റിവയ്ക്കുകയാണെന്നും സക്കീർ മഠത്തിൽ ദ ഫോർത്തിനോട് പറഞ്ഞു .

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയ്ക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതിരെ ഫിലിം ചേംബറിന് മുന്നിൽ സമരത്തിനൊരുങ്ങുകയാണ് സക്കീർ മഠത്തിൽ.

രജനീകാന്തിന്റെ ജയിലർ റിലീസ് ചെയ്യുന്ന ഓഗസ്റ്റ് പത്തിന് തന്നെയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രവും തീയേറ്ററുകളിലെത്തുക. കുറഞ്ഞത് 75 സ്ക്രീൻ എങ്കിലും ലഭിക്കാതെ ചിത്രം റിലീസ് ചെയ്യാനാകില്ല. എന്നാൽ റിലീസ് നേരത്തെയാക്കാനോ , വൈകിപ്പിക്കാനോ സാധിക്കുന്ന സാഹചര്യമല്ലെന്നും സക്കീർ മഠത്തിൽ പറയുന്നു.

അതേസമയം തമിഴ് സിനിമ ജയിലറിന്റെ പേര് കേരളത്തിലെങ്കിലും മാറ്റണമെന്ന് ആവശ്യപ്പെട്ട് സക്കീർ മഠത്തിൽ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി നാളെ വിധി പറയും.

പേരുമായി ബന്ധപ്പെട്ട വിവാദം

തമിഴ് ജയിലർ പ്രഖ്യാപിക്കുന്നതിന് വളരെ മുൻപ് 2022 ലാണ് മലയാള ചിത്രം ജയിലർ പ്രഖ്യാപിച്ചത്. ഇതിനിടയിൽ രജനീകാന്തിന്റെ ജയിലർ പ്രഖ്യാപിച്ചെങ്കിലും, തമിഴ് ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് മലയാള ചിത്രം തീയേറ്ററിൽ എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പ്രീ റിലീസ് ബിസിനസ് നടക്കാത്തതിനാൽ ചിത്രം വൈകി. പിന്നീടാണ് ഇരു ജയിലറും ഒരുമിച്ചെത്തുന്ന സാഹചര്യമുണ്ടായത്. അതുമനസിലായ ഘട്ടത്തിൽ അഞ്ചുമാസം മുൻപ് തന്നെ സൺപിക്ച്ചേഴ്സുമായി ചർച്ച തുടങ്ങിയിരുന്നു. എന്നാൽ അവർ മനപൂർവം തീരുമാനം വൈകിപ്പിക്കുകയായിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്. കേരളത്തിലെങ്കിലും പേര് മാറ്റണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുളളതെന്നും മദ്രാസ് ഹൈക്കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും സക്കീർ മഠത്തിൽ പറയുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ