ENTERTAINMENT

തീയേറ്ററുകളില്‍ ബാന്‍ഡ് മേളം; ജാക്‌സണ്‍ ബസാര്‍ യൂത്ത് മെയ് 19 ന് പ്രദർശനത്തിനെത്തും

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്‌, ചിന്നു ചാന്ദിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ജാക്‌സണ്‍ ബസാര്‍ യൂത്ത് മെയ് 19 ന് തീയേറ്ററുകളിലെത്തും. മെയ് 19 ന് തീയേറ്ററുകളില്‍ ബാന്‍ഡ് മേളം എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്‌, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. സക്കരിയ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌ ഉസ്മാൻ മാരാത്താണ്.

ചിത്രത്തിലെ പള്ളിപെരുന്നാൾ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്‌. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും, ഗോവിന്ദ് വസന്തയും ചേര്‍ന്നാണ്  ആലപിച്ചിരിക്കുന്നത്.

കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.

സഹനിർമാണം - ഷാഫി വലിയപറമ്പ, ഡോ. സൽമാൻ, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, സ്റ്റീൽസ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ - പോപ്‌കോൺ, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം - സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ - ആതിര ദിൽജിത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ