ENTERTAINMENT

ഏറ്റുമുട്ടാനില്ല; ജയിലർ റിലീസ് മാറ്റുന്നു

ഓഗസ്റ്റ് പത്തിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ധ്യാൻ ശ്രീനിവാസൻ ചിത്രം ജയിലറിന്റെ റിലീസ് മാറ്റിവയ്ക്കുമെന്ന് സൂചന. തമിഴ് ചിത്രം ജയിലർ തീയേറ്ററുകളിലെത്തുന്ന ഓഗസ്റ്റ് പത്തിന് തന്നെ മലയാള ചിത്രവും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആവശ്യത്തിന് തീയേറ്ററുകൾ ലഭിക്കാത്ത സാഹചര്യത്തിൽ റിലീസ് മാറ്റിവയ്ക്കാനാണ് നീക്കം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും

ആദ്യഘട്ടത്തിൽ നൂറിലേറെ തീയേറ്ററുകളുമായി ധാരണയിലെത്തിയെങ്കിലും അവസാന നിമിഷം പലരും കൈയൊഴിഞ്ഞു. കുറഞ്ഞത് 75 സ്ക്രീനുകളെങ്കിലും ലഭിക്കാതെ സാഹചര്യത്തിലാണ് റിലീസ് മാറ്റുന്നത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയ്ക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഫിലിം ചേംബറിന് മുന്നിൽ സംവിധായകൻ സക്കീർ മഠത്തിൽ സമരം ചെയ്തെങ്കിലും കൂടുതൽ തീയേറ്ററുകൾ ലഭിച്ചില്ല

രജനികാന്ത്, മോഹൻലാൽ, രമ്യാകൃഷ്ണൻ തുടങ്ങി വൻ താരനിരയിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ജയിലർ വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് തീയേറ്ററുടമകൾ. പ്രീബുക്കിങ്ങിന് ലഭിച്ച പ്രേക്ഷക പ്രതികരണവും ഈ പ്രതീക്ഷ ശരിവയ്ക്കുന്നതാണ്. അതിനാൽ തന്നെ തമിഴ് ചിത്രത്തിന്റെ ഷോ കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് ഫിയോക്ക് . കേരളത്തിൽ മാത്രം മുന്നൂറിലധികം തീയേറ്ററുകളിലാണ് തമിഴ് ചിത്രം ജയിലർ റിലീസ് ചെയ്യുക

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,669 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു