ENTERTAINMENT

'പാൻ ഇന്ത്യനും പഞ്ച് ഡയലോഗും പൃഥ്വിരാജിന്, നമുക്ക് ലോക്കൽ അല്ലേ'; മലയാളി ഫ്രം ഇന്ത്യയുമായി നിവിനും ഡിജോയും

'മലയാളി ഫ്രം ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനാണ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജനഗണമനയ്ക്ക് ശേഷം ഡിജോജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടു. നിവിൻ പോളിയെ നായകനാക്കി 'മലയാളി ഫ്രം ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്.

ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. സെൽഫ് ട്രോളുമായിട്ടാണ് നിവിനും ഡിജോയും വീഡിയോയിൽ എത്തുന്നത്. അനശ്വര രാജൻ, അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ്‌തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ. ചിത്രത്തിന്റെ ഛായാഗ്രഹണം: സുദീപ് ഇളമൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ തോമസ്, ആർട്ട് ഡയറക്ടർ: പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോനെക്സ് സേവിയർ.

എഡിറ്റർ ആൻഡ് കളറിങ്: ശ്രീജിത്ത് സാരംഗ്, മ്യൂസിക്: ജെയിക്സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു.

പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യശോധരൻ, റഹീം പിഎംകെ (ദുബായ്), ഡബ്ബിങ്: സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ്: ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി: വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ: റോഷൻ ചന്ദ്ര, ഡിസൈൻ: ഓൾഡ്മങ്ക്സ്, സ്റ്റിൽസ്: പ്രേംലാൽ, വാർത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: ബിനു ബ്രിങ്ഫോർത്ത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ