ENTERTAINMENT

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണവൻ, പുറത്ത് കടക്കാൻ അവനറിയില്ല'; തമാശ വിട്ട് സീരിയസായി 'മലയാളി ഫ്രം ഇന്ത്യ' ടീസർ

നിവിനൊപ്പം സലിം കുമാറും ധ്യാനും മഞ്ജുപിള്ളയും ടീസറിൽ ഉണ്ട്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഡിജോജോസ് ആന്റണി - നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യുടെ ടീസർ പുറത്ത്. സാമൂഹ്യ മാധ്യമങ്ങളിൽ പൊട്ടിച്ചിരി ഉയർത്തിയ ചിത്രത്തിന്റെ മറ്റ് പ്രോമോകളിൽ നിന്നും വ്യത്യസ്‍തമായി അൽപ്പം സീരിയസ് മൂഡിലാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. തമാശകൾ മാത്രമല്ലാതെ ഗൗരവമായ വിഷയങ്ങൾ കൂടി ചിത്രം പ്രതിപാദിക്കുന്നുണ്ട് എന്നാണ് ടീസർ സൂചിപ്പിക്കുന്നുണ്ട്. ടീസർ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.

ചിത്രം കോമഡി വിഭാഗത്തിൽ ഉള്ളതാണെന്ന തരത്തിലാണ് നേരത്തെ പ്രൊമോ ഗാനവും അനൗണ്‍സ്മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നത്. 'വേള്‍ഡ് മലയാളി ആന്ത'മെന്ന പേരില്‍ പുറത്തിറക്കിയ പ്രൊമോ ഗാനത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിവിന്‍ ഈസ് ബാക്ക് എന്ന് പറഞ്ഞായിരുന്നു വീഡിയോ പുറത്തിറങ്ങിയത്.

എന്നാൽ കുരുത്തംകെട്ടവനായ, ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ, പ്രശ്നങ്ങൾ പിന്നാലെയുള്ള നിവിൻ പോളിയെയാണ് ചിത്രത്തിൽ കാണാനാവുക. നിവിനൊപ്പം സലിം കുമാറും ധ്യാനും മഞ്ജുപിള്ളയും ടീസറിൽ ഉണ്ട്. ആല്‍പറമ്പില്‍ ഗോപി എന്നാണ് ചിത്രത്തില്‍ നിവിന്റെ കഥാപാത്രത്തിന്റെ പേര്. മെയ് ഒന്നിന് വേൾഡ് വൈഡ് റിലീസായാണ് ചിത്രം എത്തുന്നത്.

സൂപ്പർ ഹിറ്റ്‌ ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ്‌തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ.മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ സിനിമ നിർമിക്കുന്നത്. അനശ്വര രാജൻ, അനുപമ പരമേശ്വരൻ, അജു വർഗീസ്, സെന്തിൽ കൃഷ്ണ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ജേക്സ് ബിജോയ് ആണ് ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. നേരത്തെ പുറത്ത് വന്ന രണ്ട് വീഡിയോയിലും ലിസ്റ്റിനും പ്രത്യക്ഷപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുന്ന വിവരം കഴിഞ്ഞ ദിവസം ഒരു വീഡിയോ സന്ദേശത്തിലൂടെ ഡിജോജോസ് ആന്റണി അറിയിച്ചിരുന്നു. തന്റെ മൂന്നാമത്തെ ചിത്രമാണിതെന്നും മൂന്നിലും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണിതെന്നും സംവിധായകന്‍ പറഞ്ഞു. ഇതൊരു സാധാരണ മലയാളിയുടെ, ആല്‍പ്പറമ്പില്‍ ഗോപിയുടെ സിനിമയാണ്. അവന്റെ നാടും നാട്ടുകാരും കൂട്ടുകാരും കളിയും കളിയില്‍ അല്‍പ്പം കാര്യവുമുള്ള സിനിമയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രാര്‍ത്ഥനയോടെ ലോക തൊഴിലാളി ദിനത്തില്‍ മെയ് ഒന്നിന് തൊഴില്‍ രഹിതരായ രണ്ട് പേരുടെ കഥകളുമായി ഞങ്ങള്‍ നിങ്ങളുടെ മുന്നിലെത്തുകയാണ് എന്നും ടിജോ പറഞ്ഞിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം