ENTERTAINMENT

മാത്യു തോമസും മാളവിക മോഹനും ഒന്നിക്കുന്ന 'ക്രിസ്റ്റി'യുടെ ടീസറെത്തി; ഫെബ്രുവരി 17ന് ചിത്രം പ്രദർശനത്തിന്

ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്

വെബ് ഡെസ്ക്

മാത്യു തോമസ്, മാളവിക മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്റ്റിയുടെ ടീസര്‍ പുറത്തിറങ്ങി. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.

മാത്യു തോമസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. പട്ടം പോലെ, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്ക് ശേഷം മാളവിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റി.

റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം.

പൂവാർ ആണ് സിനിമയുടെ പശ്ചാത്തലം. വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

എഡിറ്റിങ് മനു ആന്റണി. അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് ​ഗാനരചന. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഫെബ്രുവരി 17ന് പ്രദർശനത്തിനെത്തും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ