ENTERTAINMENT

'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ'...സുകുമാരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ആടുജീവിതത്തിന്റെ വിജയത്തിന് നന്ദിയുമായി മല്ലിക

സുകുമാരന്റെയും മല്ലികയുടെയും പഴയകാല ചിത്രങ്ങൾ കോർത്തിണക്കി 'അരികിൽ നീ ഉണ്ടായിരുന്നെകിൽ എന്നു ഞാൻ' എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പമുള്ള വീഡിയോ സഹിതമാണ് മല്ലികയുടെ കുറിപ്പ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ബ്ലെസി - പൃഥ്വിരാജ് ചിത്രം ആടുജീവിതം തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. 16 വർഷമെടുത്ത് ഒരു ചിത്രത്തിനായി കാത്തിരുന്ന് പ്രേക്ഷകരിലേക്ക് എത്തിച്ച ബ്ലെസ്സിക്കും നജീബിന്റെ ജീവിതം സമാനതകളില്ലാതെ വെള്ളിത്തിരയിൽ പകർന്നാടിയ പൃഥ്വിരാജ് എന്ന നടന്റെ ആത്മസമർപ്പണത്തിനുമെല്ലാം ലോകത്തിന്റെ പല ഭാഗത്ത് നിന്നും അഭിനന്ദനപ്രവാഹവും കൈയടികളും ഉയരുകയാണ്. ചിത്രത്തിലെ പൃഥ്വിരാജിന്റെ അസാധ്യ പ്രകടനത്തെ പുകഴ്ത്തി പലരും ഇതിനോടകം തന്നെ രംഗത്തെത്തിയങ്കിലും ചിത്രത്തെക്കുറിച്ച് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പൃഥ്വിയുടെ പ്രകടനത്തെ പുകഴ്ത്തുന്ന കലാസ്നേഹികളോട് എന്ത് പറയണമെന്നറിയില്ല, ബ്ലെസ്സിക്കും ബെന്യാമിനും നന്ദി, മല്ലിക ഫേസ്‌ബുക്കിൽ കുറിച്ചു.

പൃഥ്വിയുടെ അച്ഛൻ സുകുമാരന്റെയും മല്ലികയുടെയും പഴയകാല ചിത്രങ്ങൾ കോർത്തിണക്കി 'അരികിൽ നീ ഉണ്ടായിരുന്നെകിൽ എന്നു ഞാൻ' എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പമുള്ള വീഡിയോ സഹിതമാണ് മല്ലികയുടെ കുറിപ്പ്. അച്ഛന്റെ പാത പിന്തുടർന്നെത്തിയ മകൻ തന്റെ അഭിനയജീവിതത്തിൽ കൈവരിച്ച ഏറ്റവും വലിയ നേട്ടത്തിനും അഭിനന്ദനങ്ങൾക്കും സാക്ഷിയാകാൻ സുകുമാരൻ കൂടെയില്ലാത്തതിന്റെ വിങ്ങലും മല്ലികയുടെ വാക്കുകളിൽ പ്രകടമാണ്.

'പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായി എന്നെ വിളിക്കുന്ന സഹോദരികളും പെൺകുട്ടികളും... കണ്ഠമിടറി എൻ്റെ മോനെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച തീയേറ്റർ ഉടമകൾ..... മല്ലികച്ചേച്ചി ഇതെങ്ങിനെ കാണും എന്ന് സ്നേഹത്തോടെ ചോദിക്കുന്ന കലാ സ്നേഹികൾ.... എന്തു പറയണം എന്നറിയില്ല പ്രിയപ്പെട്ടവരേ.... ഈശ്വരന് നന്ദി .. ബ്ലെസ്സിക്കും ബെന്യാമിനും നന്ദി....,' മല്ലിക സുകുമാരന്റെ വാക്കുകൾ.

ചിത്രത്തിന്റെ പ്രചാരം ചൂടുപിടിച്ചപ്പോൾ മുതൽ സമൂഹ്യമാധ്യമങ്ങളിൽ സജീവമായി മല്ലികയും രംഗത്തുണ്ടായിരുന്നു. ‘ആടുജീവിതം’ എന്ന സിനിമ തന്റെ മകൻ രാജുവിന്, ബ്ലെസ്സിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണെന്നാണ് കഴിഞ്ഞ ദിവസം മല്ലിക പറഞ്ഞത്.

ബന്യാമിൻ എഴുതിയ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ബ്ലെസി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ആടുജീവിതം ഒരുക്കിയത്. പതിനഞ്ചു വർഷത്തിന് മുൻപ് തുടങ്ങിയ സിനിമാചർച്ച 2008ൽ പ്രാരംഭ പണികൾ ആരംഭിച്ചിരുന്നെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. തുടർന്ന് കോവിഡ് സൃഷ്ഠിച്ച പ്രതിസന്ധി മൂലവും ചിത്രീകരണം നീട്ടി വയ്‌ക്കേണ്ടി വന്നിരുന്നു. ഒടുവിൽ ഏഴ് വരസത്തിന് ശേഷമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം