ENTERTAINMENT

ഒടുവിൽ മമ്മൂട്ടി ചിത്രം ഏജന്റ് ഒടിടിയിലേക്ക്; റിലീസ് തീയതിയായി

അഞ്ചുമാസം മുൻപാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

അഖില്‍ അക്കിനേനിയെ നായകനായ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് ഒടിടിയിലേക്ക്. അഞ്ച് മാസത്തിനൊടുവില്‍ അടുത്ത വെള്ളിയാഴ്ച (സെപ്റ്റംബർ 29) സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റ് തീയേറ്ററിൽ പരാജയപ്പെടുകയും വലിയ വിമർശനങ്ങൾ കേൾക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വന്‍ ഹൈപ്പോടെ തീയറ്ററിലെത്തിയ ഏജന്റ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതോടെ ചിത്രം പരാജയമാണെന്ന് സമ്മതിച്ച് നിര്‍മാതാവ് തന്നെ രംഗത്ത് എത്തിയിരുന്നു. കെട്ടുറപ്പുള്ള തിരക്കഥ ഇല്ലാതെയും കോവിഡ് ഉള്‍പ്പെടെയുള്ള എണ്ണമറ്റ പ്രതിസന്ധികള്‍ക്കിടയിലും ഇത്തരം ഒരു പ്രൊജക്ട് ആരംഭിച്ചതിൽ പിഴവ് പറ്റിയെന്ന് നിർമാതാവ് അനില്‍ സുങ്കര ട്വിറ്ററിൽ ഏറ്റുപറഞ്ഞു

തീയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ഒടിടിയിലെത്തുമ്പോൾ കാണാൻ കാത്തിരുന്ന പ്രേക്ഷകരെ ചിത്രത്തിന്റെ സ്ട്രീമിങ് വൈകുന്നത് നിരാശരാക്കിയിരുന്നു. നാല് വർഷത്തിന് ശേഷം മമ്മൂട്ടി ഭാഗമാകുന്ന തെലുങ്ക് ചിത്രമെന്ന നിലയിലും ആക്ഷന്‍ സ്പൈ ജോണറിലുള്ള ചിത്രമെന്ന ഘടകവുമാണ് ഒടിടി പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. നിര്‍മാതാവ് അനില്‍ സുങ്കരയും സോണി ലിവും തമ്മിലുള്ള സാമ്പത്തിക പ്രശ്നത്തെ തുടർന്നാണ് ഒടിടി റിലീസ് വൈകുന്നതെന്ന സൂചനകളുണ്ടായിരുന്നെങ്കിലും നിർമാതാവ് ഇക്കാര്യം നിഷേധിച്ചിരുന്നു

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ആര് നേടും? നെഞ്ചിടിപ്പോടെ മുന്നണികള്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ