ENTERTAINMENT

നവംബർ മുതൽ ഏപ്രിൽ വരെ സിനിമകളുമായി മമ്മൂട്ടിയും മോഹൻലാലും; റിലീസ് ഡേറ്റുകൾ പുറത്ത്

നവംബർ മുതൽ ഏപ്രിൽ വരെ റിലീസാവുന്ന മമ്മൂട്ടി - മോഹൻലാൽ സിനിമകളും അവയുടെ റിലീസ് ഡേറ്റുകളും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഒരിടവേളക്ക് ശേഷം മലയാളത്തിൽ വീണ്ടും മോഹൻലാൽ മമ്മൂട്ടി സിനിമകൾ തുടർച്ചയായി എത്തുന്നു. ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നവംബർ മുതൽ ഡിസംബർ വരെ തുടർച്ചയായി എല്ലാ മാസവും മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ സിനിമകൾ റിലീസിന് എത്തുന്നുണ്ട്. നവംബറിൽ മമ്മൂട്ടിയുടെ കാതൽ റിലീസ് ചെയ്യുമ്പോൾ തൊട്ടടുത്ത മാസം മോഹൻലാലിന്റെ നേര് റിലീസാവുന്നുണ്ട്.

നവംബർ മുതൽ ഏപ്രിൽ വരെ റിലീസാവുന്ന മമ്മൂട്ടി - മോഹൻലാൽ സിനിമകളും അവയുടെ റിലീസ് ഡേറ്റുകളും എന്നാണെന്ന് നോക്കാം.

കാതൽ - നവംബർ 23

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനി നിർമിച്ച് റിലീസിന് എത്തുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദ്‌നി, സുധി കോഴിക്കോട്, അനഘ അകു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് കാതലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിയോ ബേബിയുടെ മുൻ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച സാലു കെ തോമസാണ് കാതലിലും ഛായാഗ്രഹണം നിർവഹിക്കുന്നത്. മാത്യൂസ് പുളിക്കനാണ് സംഗീത സംവിധാനം. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

നേര് ഡിസംബർ 21

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ പത്താം വർഷത്തിൽ അതേ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമായ നേര് ഡിസംബർ 21 ന് ക്രിസ്മസ് ചിത്രമായിട്ടാണ്് തിയേറ്ററുകളിൽ എത്തുക. മോഹൻലാൽ ജീത്തു ജോസഫ് ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട് 4 -ാം തവണയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് അഡ്വക്കേറ്റ് ശാന്തി മായദേവിയും ജീത്തു ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

ലീഗൽ ത്രില്ലർ ഡ്രാമ ചിത്രത്തിൽ സിദ്ദിഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാമാണ് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്.

മലൈക്കോട്ടൈ വാലിബൻ ജനുവരി 25

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ ജനുവരി 25 ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ലിജോ ജോസ് പെല്ലിശേരി രചിച്ച കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പി എസ് റഫീഖാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം

നൂറ്റി മുപ്പതു ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നുവെന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രം. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.

ബസൂക്ക ഫെബ്രുവരി

മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലർ ചിത്രം 'ബസൂക്ക' 2024 ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം മേനോൻ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബറോസ് മാർച്ച് 28

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 2024 മാർച്ച് 28 ന് റിലീസ് ചെയ്യും. വാസ്‌കോഡഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ഭൂതത്തിന്റെ കഥയാണ്് ചിത്രം പറയുന്നത്. നിധി ശരിയായ പിൻഗാമിയെ ഏൽപിക്കുന്നതിന് കാത്തിരിക്കുന്ന ഭൂതത്തിന്റെ കഥയാണിത്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ബറോസ് : ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ എന്ന രചനയാണ് സിനിമയ്ക്ക് ആധാരം. ആശിർവാദ് സിനിമാസാണ് ബറോസ് നിർമ്മിക്കുന്നത്.

ഭ്രമയുഗം ഏപ്രിൽ

മമ്മൂട്ടിയുടെ ജന്മദിനമായ സെപ്തംബർ 7 ഫസ്റ്റ് ലുക്ക് പോസ്റ്ററിലുടെ തന്നെ ആളുകളെ ഞെട്ടിച്ച ചിത്രമാണ് ഭ്രമയുഗം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം 2024 ഏപ്രിലിൽ വിഷു - ഈദ് റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിർമാതാവ് ചക്രവർത്തി രാമചന്ദ്ര ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ മാത്രം ഒരുക്കുന്നതിനുള്ള പ്രൊഡക്ഷൻ ഹൗസായി തുടങ്ങിയ വൈ നോട്ട് സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്.

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽ ദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ് ക്രിസ്റ്റോ സേവ്യറാണ് സംഗീതമൊരുക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ