ENTERTAINMENT

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി, 'ഗെറ്റ് റെഡി ഫോര്‍ ദ ഗെയിം'; ബസൂക്ക ടീസര്‍

മമ്മൂട്ടിക്കൊപ്പം നിർണായക റോളിലാണ് ഗൗതം മേനോൻ ചിത്രത്തിലെന്നാണ് സൂചന

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസർ പുറത്ത്. ആക്ഷൻ രംഗങ്ങൾ അടങ്ങുന്ന ടീസറിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ മേനോനെയും ടീസറിൽ കാണാം. മമ്മൂട്ടിക്കൊപ്പം നിർണായക റോളിലാണ് ഗൗതം മേനോൻ ചിത്രത്തിലെന്നാണ് സൂചന.

സരിഗമ മലയാളം യുട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. 'നമ്മള് ചെയ്യാത്ത റോളൊന്നും ഇല്ല ഭായ്' എന്ന മമ്മൂട്ടി ഡയലോഗോടു കൂടിയാണ് ടീസര്‍ അവസാനിക്കുന്നത്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ വിഭാഗത്തിൽ ഉള്‍പ്പെടുന്നതാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നീസ്. ഡീനോ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി തയ്യാറെടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോയും നേരത്തെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. പോസ്റ്ററില്‍ ബുള്ളറ്റ് മൂടിയിട്ടിരുന്ന തുണി എടുത്തു മാറ്റുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവയ്ക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ബസൂക്ക. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ഗായത്രി അയ്യര്‍, ഈശ്വര്യ മേനോൻ, ദിവ്യ പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട. നിമിഷ് രവി ഛായാഗ്രഹം നിര്‍വഹിക്കുന്ന ബസൂക്കയുടെ സംഗീതം ഒരുക്കുന്നത് മിഥുന്‍ മുകുന്ദനാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ