ENTERTAINMENT

ബാക്ക് ടു ബാക്ക് റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രങ്ങൾ ; കാതലും ഏജന്റും തീയേറ്ററുകളിലേക്ക്

യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂട്ടി ചിത്രങ്ങളായ കാതല്‍- ദ കോറും , ഏജന്റും റിലീസിന് ഒരുങ്ങുന്നു. ഏപ്രിലില്‍ ഒരാഴ്ച്ചത്തെ ഇടവേളയില്‍ രണ്ട് ചിത്രങ്ങളും തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍- ദ കോര്‍ ഏപ്രില്‍ 20 ന് തീയേറ്ററുകളിലെത്തിയേക്കും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നിർമാതാക്കളായ മമ്മൂട്ടി കമ്പനിയും, വിതരണക്കാരായ വെഫെറര്‍ ഫിലിംസും തമ്മില്‍ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയതായാണ് സൂചന. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാതൽ . എന്നാൽ പേര് സൂചിപ്പിക്കുന്ന കാതൽ , പ്രണയ ചിത്രമല്ലെന്നും ജീവിതത്തിന്റെ കാതലായ സത്തയാണെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

2019 ൽ പുറത്തിറങ്ങിയ യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനിയെ നായകനാക്കി സുന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 28 ന് തീയേറ്ററുകളിലെത്തും. ഹൈദരാബാദ്, ബുധാപെസ്റ്റ്, മണാലി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ഏജന്റില്‍ റോ ഓഫീസറുടെ വേഷത്തിലാകും മമ്മൂട്ടി എത്തുക.

ഛായാഗ്രാഹകൻ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടിങ് സെറ്റിലാണ് മമ്മൂട്ടി ഇപ്പോള്‍. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ